വിവാഹ വാര്‍ഷിക ദിനത്തില്‍ റിങ്കുവിന് സ്‌നേഹ ചുംബനം നല്‍കി മുക്ത

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് റിമി ടോമിയുടേത്.അഞ്ച് വര്‍ഷമായി റിമി ടോമിയുടെ കുടുംബത്തിലെ ഒരു അംഗമാണ് നടി മുക്തയും.റിമിയുടെ സഹോദരന്‍ റിങ്കു ആണ് മുക്തയുടെ കഴുത്തില്‍ മിന്നു കെട്ടിയിരിക്കുന്നത്.വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും ബ്രേക്ക് എടുത്ത് വീട്ടില്‍ കുടുംബിനി ആയി തുടരുകയാണ് മുക്ത. റിമിയുടെ കുടുംബം മുക്തയ്ക്ക് നല്‍കുന്ന പരിഗണന പലപ്പോഴും സോഷ്യല്‍ മീഡിയകളിലും മറ്റ് മാധ്യമങ്ങളിലും നിറഞ്ഞ് നിന്നിട്ടുള്ളതാണ്.സോഷ്യല്‍ മീഡിയകളില്‍ സജീവമായ മുക്ത മകള്‍ കണ്‍മണി എന്ന കിയാരയുടെ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.ഇപ്പോള്‍ മുക്ത സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവെച്ചിരിക്കുന്നത് വിവാഹ വാര്‍ഷികത്തെ കുറിച്ചാണ്.വിവാഹ വാര്‍ഷികത്തില്‍ റിങ്കുവിന് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രമാണ് മുക്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.’ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര…….. തുടരുന്നു. എന്റെ സ്‌നേഹം,എന്റെ മാത്രം.ഐ ലവ് യു,അഞ്ച് വര്‍ഷം,ഹാപ്പി വെഡ്ഡിങ് ആനിവേര്‍സറി,ഏട്ടാ.’-മുക്ത ചിത്രത്തിനൊപ്പം കുറിച്ചു.

https://www.instagram.com/p/CEgCIQ_g2Yk/?utm_source=ig_embed

തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കവെയാണ് മുക്തയെ റിങ്കു വിവാഹം ചെയ്യുന്നത്.വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.ബാലതാരമായിട്ടാണ് എല്‍സ ജോര്‍ജ് എന്ന മുക്ത സിനിമയില്‍ എത്തുന്നത്.മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം മുക്ത അഭിനയിച്ചിട്ടുണ്ട്.2015ലായിരുന്നു മുക്തയും റിങ്കുവും തമ്മിലുള്ള വിവാഹം നടക്കുന്നത്.വിവാഹം കഴിഞ്ഞ് ഏറെത്താമസിയാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തി 2016ലാണ് മുക്തയ്ക്ക് മകള്‍ ജനിച്ചത്.