ഭീകര മമ്മികളേ കണ്ടെത്തി

ഈ യിടെ ഈജിപ്ത് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അപൂർവ്വമായ മമ്മികളേ സന്ദർശിച്ചിരുന്നു. എന്നാൽ അതിനേക്കാൾ നിഗൂഢമായ മമ്മികൾ ഇപ്പോൾ പെറുവിൽ നിന്നും ലഭിച്ചു.പെറുവിലെ ശവകുടീരത്തിൽ കൈകൾ മുഖം മറച്ച നിഗൂഢ മമ്മി കണ്ടെത്തി.പെറുവിലെ ഒരു ഭൂഗർഭ ശവകുടീരത്തിൽ നിന്ന് പൂർണ്ണമായും കയറിൽ ബന്ധിച്ച് കൈകൾ മുഖം മറച്ച ഒരു മമ്മി കണ്ടെത്തി.നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സാൻ മാർക്കോസിലെ പുരാവസ്തു ഗവേഷകർ, തീരദേശ നഗരത്തിൽ നിന്നും തലസ്ഥാനമായ പെറുവിലെ ലിമയിൽ നിന്നും 15.5 മൈൽ ഉള്ളിലുള്ള കാജമാർക്വില്ലയിൽ ആണ്‌ ലോകത്തേ ഏറ്റവും വ്യത്യസ്തമായ മമ്മീയേ കണ്ടെത്തിയത്.

1200 വർഷം വരെ പഴക്കമുള്ളതാണ് മമ്മി.മമ്മിയുടെ ശ്രദ്ധേയമായ പോസ് – കയറുകൊണ്ട് ബന്ധിച്ചിരിക്കുന്നതും കാൽപാദത്തിൽ നല്ല കയർ ഇട്ട് ബന്ധിപ്പിച്ചിരിക്കുന്നു. നമ്മുടെ നാട്ടിൽ തേങ്ങാ ക്കുല കെട്ടാൻ ഉപയോഗിക്കുന്ന അതേ കയർ.ആദ്യ കാഴ്ചയിൽ തന്നെ തണുത്തുറയുന്നതായി തോന്നുമെങ്കിലും, ഇത് തെക്കൻ പെറുവിയൻ ശവസംസ്കാര ആചാരമാണെന്ന് ഗവേഷകർ വിശ്വസിക്കുന്നു.
ശവകുടീരത്തിൽ സെറാമിക്സ്, പച്ചക്കറി അവശിഷ്ടങ്ങൾ, കല്ല് ഉപകരണങ്ങൾ എന്നിവയും ഉണ്ടായിരുന്നു.

ഈജിപ്ത് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് പിരമിഡുകളും അവയ്‌ക്ക് താഴെ കിടക്കുന്ന മമ്മികളുമാണ്, കൂറ്റൻ ശവകുടീരങ്ങൾ നമുക്ക് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന ഒരു നാഗരികതയിലേക്ക് ഒരു നേർക്കാഴ്ച്ച നൽകുകയും നമ്മുടെ ജീവിതത്തെ നന്നായി മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു. പെറുവിലെ ഒരു ഭൂഗർഭ ശവകുടീരത്തിൽ നിന്ന് പൂർണ്ണമായും കയറിൽ ബന്ധിച്ച് കൈകൾ മുഖം മറച്ച നിലയിൽ ഒരു മമ്മി കണ്ടെത്തിയത് ഇപ്പോൾ ലോകമാകെ വൈറലായി.