അമ്മയാകാനൊരുങ്ങി പുലിമുരുകനിലെ ജൂലി

അമ്മയാകാനൊരുങ്ങി തെന്നിന്ത്യൻ നടി നമിത. തന്റെ പിറന്നാൾ ദിനത്തിലാണ് ഗർഭിണിയാണെന്ന സന്തോഷം നടി ആരാധകരുമായി പങ്കുവച്ചത്. ‘മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നിൽ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനയ്ക്കു വേണ്ടി ഒരുപാട് പ്രാർഥിച്ചു. എനിക്കിപ്പോൾ നിന്നെ അറിയാമെന്നാണ് ചിത്രത്തോടൊപ്പം കുറിച്ചത്.

തെന്നിന്ത്യൻ സിനിമയിലെ പ്രിയ നടിയാണ് നമിത. ഗ്ലാമർ വേഷങ്ങൾ അവതരിപ്പിക്കാൻ യാതൊരു മടിയും കാണിക്കാത്ത താരമാണ് നമിത. എന്നാൽ ഗ്ലാമർ പ്രദർശനം മാത്രമല്ല ഏത് വിധത്തിലുള്ള കഥാപാത്രങ്ങളും അവതരിപ്പിക്കാൻ തനിക്കാകുമെന്ന് തതാരം തെളിയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ പല ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴിലാണ് താരം ഏറെയും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മലയാളത്തിൽ പുലിമുരുകനിലെ ജൂലിയായി വന്ന് കൈയടി വാങ്ങിയിരുന്നു. 2017 ലാണ് വിവാഹിതയാവുന്നത്. സുഹൃത്തായ വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം ചെയ്തത്. 2017 നവംബർ തിരുപ്പതിയിൽ വെച്ചായിരുന്നു നമിതയുടെയുടെയും വീരേന്ദ്ര ചൗധരിയുടെയും വിവാഹം നടന്നത്.വിവാഹ ശേഷം താരം സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു.