ഒരേ വേഷത്തില്‍ അമ്മയും മകനും, വൈറലായി നവ്യയുടെയും മകന്റെയും ചിത്രം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ല നടി. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. മലയാള സിനിമയില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനുള്ള ഭാഗ്യ നവ്യയ്ക്ക് ഉണ്ടായിട്ടുണ്ട്. വിവാഹ ശേഷം ചില ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് ടെലിവിഷന്‍ ഷോകളിലും താരം പങ്കെടുത്തു.

ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ വിശേഷങ്ങളും കുടുംബ ചിത്രങ്ങളുമൊക്കെ ആരാധകര്‍ക്കായി നവ്യ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മകന്‍ സായിക്ക് ഒപ്പമുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നവ്യ നായര്‍. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള ചിത്രമാണ് നവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇടക്ക് മകനോടൊപ്പമുള്ള ചിത്രങ്ങള്‍ നവ്യ ആരാധകരുമായി പങ്കുവക്കാറുണ്ട്.

നവ്യയും സന്തോഷ് മേനോനും 2010ലാണ് വിവാഹിതര്‍ ആയത്. സായി കൃഷ്ണയാണ് ഏക മകന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങി വരാനൊരുങ്ങുകയാണ് നവ്യ നായര്‍. വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തില്‍ നവ്യയെ കൂടാതെ വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.