മഞ്ഞ സാരിയും മാച്ചിങ് ആഭരണങ്ങളും അണിഞ്ഞ് സുന്ദരിയായി നവ്യ

മലയാളികളുടെ സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് നടി നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അഭിനയ രംഗത്ത് ആരങ്ങേറ്റം കുറിച്ച നടി പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. അതിനിടെ നടി വിവാഹിതയാവുകയും കരിയറിൽ ബ്രേക്ക് എടുക്കുകയും ചെയ്തു. ഇതിനിടെ ചില സിനിമകളിൽ നടി അഭിനയിച്ചു. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ പങ്കിടുന്ന വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മഞ്ഞ സാരിയും മാച്ചിങ് ആഭരണങ്ങളും അണിഞ്ഞുള്ള ചിത്രങ്ങളാണ് നവ്യ പോസ്റ്റ് ചെയ്തത്. ഒട്ടും ജാഡയില്ലാത്ത പെരുമാറ്റമാണ്, എങ്ങനെയാണ് ആളുകളോട് പെരുമാറേണ്ടത് എന്നും അറിയാം, നവ്യയുടെ ചിത്രങ്ങൾക്ക് താഴെ ഒരാൾ കുറിച്ചത് ഇങ്ങനെയായിരുന്നു. ബ്യൂട്ടിഫുൾ, സൂപ്പർബ്, മനോഹരമായ ചിത്രങ്ങൾ കമന്റുകളിലെല്ലാം കാണുന്നത് ആരാധകരുടെ സ്‌നേഹമാണ്.

വിവാഹ ശേഷം നടി തിരികെ എത്തിയത് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. എന്നാൽ വേണ്ടത്ര വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല. വിവാഹ ശേഷം അങ്ങനെ ഒരു സിനിമ തിരഞ്ഞെടുത്തതിൽ തനിക്ക് ബുദ്ധിമോശം തോന്നിയിട്ടില്ലെന്ന് നടി പറഞ്ഞിരുന്നു. ‘വിവാഹ ശേഷം കേട്ട സ്‌ക്രിപ്റ്റിൽ എനിക്ക് ചെയ്യാൻ ആഗ്രഹം തോന്നിയ സിനിമ സീൻ ഒന്ന് നമ്മുടെ വീടാണ്. അത് വിജയിക്കാത്തതിനാൽ ബുദ്ധി മോശം കാണിച്ചു എന്ന് പറയാൻ കഴിയില്ല. നല്ല ചിത്രമായിരുന്നു പക്ഷെ എന്തോ ഭാഗ്യ ദോഷം കൊണ്ട് ഓടിയില്ല. തിയേറ്ററിൽ വിജയിക്കാൻ സാധ്യതയുള്ള ഒരു സിനിമ തന്നെയായിരുന്നു അത് . സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള സിനിമയായിരുന്നു. ഫാമിലി പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന സിനിമ എന്ന നിലയിലാണ് ചെയ്തത്. കല്യാണം കഴിഞ്ഞു അത്തരത്തിലൊരു സിനിമ ചെയ്യണം എന്നത് ബോധപൂർവമായ തീരുമാനം തന്നെയായിരുന്നു’.നവ്യ പറഞ്ഞിരുന്നു.