നമ്മുടെ കുട്ടികള്‍ ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ? ഞങ്ങൾ മാതാപിതാകൾക്ക് മക്കൾ ജീവനാണ്; കൊല്ലരുതേ- നവ്യ നായര്‍

പൂക്കോട് വെറ്റററി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികരിച്ച് നടി നവ്യ നായര്‍. അങ്ങേയറ്റം വേദനിപ്പിക്കുന്ന സംഭവമാണ് ഇതെന്ന് നടി പറഞ്ഞു. കരുണ ഇല്ലാത്ത ഈ റാഗിംഗ് ദയവ് ചെയ്ത് നിര്‍ത്തണണമെന്ന് നടി പയുന്നു. എന്തൊക്കെ പ്രതീക്ഷകളോെയാണ് നമ്മള്‍ മക്കളെയെല്ലാം പഠിക്കാനായി വിടുന്നത്.

‘‘ആര്‍ഐപി സിദ്ധാർഥ, എന്തൊക്കെ പ്രതീക്ഷകളോടെ ആണ് മക്കളെ നമ്മൾ പഠിക്കാൻ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിർത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ .. ഞങ്ങൾ മാതാപിതാകൾക്ക് മക്കൾ ജീവനാണ് പ്രാണനാണ്, കൊല്ലരുതേ

ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ, ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു .. NB: ഈ പോസ്റ്റിന്റെ താഴെ സംഘി കമ്മി കൊങ്ങി എന്നൊക്കെ പറഞ്ഞ് പിറകെ വരരുത് എന്ന് അപേക്ഷ.’’–നവ്യ നായരുടെ വാക്കുകൾ.