പുതുവത്സരാഘോഷം, മുബൈയിൽ ബോംബ് ഭീഷണി, രാജ്യത്തെ പ്രധാന നഗരങ്ങൾക്കെല്ലാം കനത്ത സുരക്ഷ

മുംബൈ. പുതുവര്‍ഷാഘോഷത്തിന് തയ്യാറെടുത്തിരിക്കെ മുംബൈല്‍ അതീവ ജാഗ്രത. അഞ്ജാതന്റെ ബോംബ് ഭീഷണിയെ തുടര്‍ന്നാണ് മുംബൈ പോലീസ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയത്. മുംബൈയില്‍ നിരവധി സ്ഥലങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. പോലീസ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തുവാന്‍ സാധിച്ചില്ല.

അതേസമയം രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ആഘോഷ പരിപാടികള്‍ സുഗമമായി നടക്കുന്നതിനുമാണ് സുരക്ഷാ സംവിധാനം ഒരുക്കിയത്. മദ്യം, മയക്കുവരുന്ന് ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പം നല്‍കിയിട്ടുണ്ട്.

പ്രധാനമായും സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലാണ്. ഡല്‍ഹിയില്‍ ട്രാഫ്ക് നിയമങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ 1000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. 31 ന് രാത്രി എട്ട് മണി മുതലാണ് നിയന്ത്രണങ്ങള്‍ ആരംഭിക്കുന്നത്.