ഗർഭകാലത്ത് ആത്മവിശ്വാസത്തോടെ ജോലി ചെയ്തു. യാത്ര ചെയ്തു. അതൊക്കെ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളായിരുന്നു- നിമ്മി

മ്യൂസിക് റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിംഗറിലെ മത്സരാർത്ഥിയായിട്ടാണ് മലയാളി ആദ്യമായി അരുൺ ഗോപൻ എന്ന ഗായകനെ ശ്രദ്ധിക്കുന്നത്.കോഴിക്കോട് സ്വദേശിയായ അരുൺ ഇന്ന് ഡോക്ടർ അരുൺ ഗോപനാണ്.പക്ഷേ സംഗീതം കൈവിട്ടിട്ടില്ല.ശിവ നിർവണ സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ നിന്നു കോരിയിലെ ഗാനവും,മലയാളം സിനിമയായ ചങ്ക്‌സിലെ വെഡ്ഡിംഗ് വെഡ്ഡിംഗ് എന്ന ഗാനവും ഹിറ്റായതോടെയാണ് അരുണിനെ വീണ്ടും സംഗീത പ്രേമികൾ നെഞ്ചേറ്റുന്നത്

2013ലാണ് അരുൺ​ഗോപൻ നിമ്മിയെ വിവാഹം കഴിക്കുന്നത്.നിമ്മിയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്.ചന്ദനമഴയിലെ അ‍ഞ്ജലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആങ്കറിങ്‍,നൃത്തം,വ്‌ളോഗിംഗ് അങ്ങനെ പ്രേക്ഷകർക്കിടയിൽ ഇന്നും നിമ്മി താരമാണ്. അടുത്തിടെയാണ് കുഞ്ഞതിഥി ജനിച്ചത്.

ഇപ്പോഴിതാ കുഞ്ഞാവ ജീവിതത്തിലേക്ക് കടന്നുവന്ന സുന്ദര നിമിഷത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നിമ്മി അരുൺ ഗോപൻ. കോവിഡ് സമയത്ത് കുഞ്ഞാവ വരവറിയിച്ചപ്പോൾ അൽപം ടെൻഷനുണ്ടായിരുന്നു. ഗർഭകാലത്ത് ആത്മവിശ്വാസത്തോടെ ജോലി ചെയ്തു. യാത്ര ചെയ്തു. അതൊക്കെ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളായിരുന്നു. വേദന സഹിച്ച് ലേബർ റൂമിലെത്തുമ്പോഴും ഗോപുവിന്റെ കൈമുറുക്കെ പിടിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഗോപുവിന് പുറത്തു പോകേണ്ടി വന്നപ്പോൾ സങ്കടമായി. വേദന സഹിക്ക വയ്യാതെ തള്ളിനീക്കിയ നിമിഷങ്ങളും, ഒടുവിൽ കുഞ്ഞാവ എത്തിയതും ഹൃദ്യമായി നിമ്മി പങ്കുവയ്ക്കുന്നു.