നിങ്ങള്‍ക്ക് എന്റെ മരണം ആണോ ഇനി കാണേണ്ടത്; സൈബര്‍ ആക്രമണങ്ങളോട് സൂര്യ

സൈബര്‍ ആക്രമണങ്ങളോട് പൊട്ടിത്തെറിച്ച് ബിഗ് ബോസ് താരം സൂര്യ മോനോന്‍. റിയാലിറ്റി ഷോയ്ക്കിടയില്‍ തുടങ്ങിയ സൈബര്‍ ആക്രമണം പുറത്തെത്തിയിട്ടും സൂര്യ നേരിട്ടു കൊണ്ടിരിക്കുകയാണ്. കുടുംബത്തിനെയടക്കം മോശമായ രീതിയില്‍ ചിത്രീകരിച്ചുകൊണ്ടാണ് സൈബര്‍ ആക്രമണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിലവില്‍ പല ഫാന്‍സ് ഗ്രൂപ്പുകളില്‍ നിന്നും സൂര്യയ്ക്ക് വലിയ ആക്രമണമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. മണിക്കുട്ടിനുമായുണ്ടായ പ്രശ്‌നങ്ങളും ഒപ്പം ഷോയ്ക്കകത്തെ ലപ സംഭവങ്ങളും നോട്ടിയാണ് സൂര്യയ്ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും നേരിടേണ്ടി വരുന്നത്. എന്നാല്‍ ഇതുവരെ ഇത്തരം ആക്രമണങ്ങളോട് കാര്യമായി പ്രതികരിക്കാതിരുന്ന സൂര്യ ഇപ്പോള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

‘ഇപ്പോഴും ഞാനുമെന്റെ കുടുംബവും സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്.
ഇനിയെന്റെ മരണമാണോ നിങ്ങള്‍ക്ക് കാണേണ്ടത് ആര്‍മിക്കാരേ?’- എന്നായിരുന്നു സൂര്യയുടെ ചോദ്യം.ഇന്‍സ്റ്റഗ്രാം സ്റ്റോറ്റസിലൂടെ തന്നെ മറ്റൊരു കുറിപ്പും സൂര്യ ഇട്ടിട്ടുണ്ട്. ദയവു ചെയ്ത് എന്നെ സ്‌നേഹിക്കുന്നവര്‍ ആരുടെ അക്കൗണ്ടിലും പോയി ചീത്ത വിളിക്കരുത്. ചിലപ്പോള്‍ അവര്‍ അറിയാത്ത കാര്യമായിരിക്കും എന്നാണ് സൂര്യ കുറിച്ചിരിക്കുന്നത്. റിയാലിറ്റി ഷോയില്‍ നിന്ന്
പുറത്തുവന്നതിന് പിന്നാലെ രമ്യ പണിക്കര്‍ക്ക് നേരേയും സമാനമായ ആക്രമണം നടന്നിരുന്നു.