പറക്കും തളികയിലെ നായികയെയും മകളെയും കണ്ട് നിങ്ങൾ സിസ്റ്റേഴ്സ് ആണോ എന്ന് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യ ദാസ്. ദിലീപ്,ഹരിശ്രീ അശോകൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുവച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിത്യാ ദാസ്.2001ൽ പുറത്തിറങ്ങിയ ചിത്രം ഡ്യൂപ്പർ ഹിറ്റായതോടെ താരത്തിന്റെ മൂല്യം ചലച്ചിത്ര മേഖലയിൽ ഉയർന്നിരുന്നു.ദിലീപ്ഹരിശ്രീ അശോകൻ കൂട്ടുക്കെട്ടിന്റെ കോമഡി രംഗങ്ങൾക്കൊപ്പം പിടിച്ചുനിൽക്കാൻ നിത്യയ്ക്കായതാണ് സിനിമയുടെ വിജയത്തിന്റെ ഒരു കാരണം.പിന്നീടങ്ങോട്ട് കണ്മഷി,സൂര്യ കിരീടം,ബാലേട്ടൻ തുടങ്ങി ചുരുക്കം ചില സിനിമകളുടെ ഭാഗമായിരുന്നു നിത്യ.2007ലാണ് നിത്യ അവസാനമായി സിനിമയിൽ അഭിനയിച്ചത്

വിവാഹത്തോടെ അഭിനയത്തിൽ നിന്നു വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നിത്യ. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് മകൾ നൈനയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ്. നിത്യ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ നിങ്ങൾ സിസ്റ്റേഴ്സാണോ, ഇതിലാരാണ് ശെരിക്കും അമ്മ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. മുൻപ് നൈനക്കൊപ്പമുളള കിടിലൻ നൃത്തത്തിന്റെ വീഡിയോകളും നിത്യ പങ്കുവച്ചിരുന്നു.

 

View this post on Instagram

 

A post shared by Nithya Das (@nityadas_)

ചില സീരിയലുകളിൽ സജീവമാണ് താരം. 2018ലായിരുന്നു മകൻ നമൻ സിംഗ് ജംവാളിന്റെ ജനനം. ഫ്‌ലൈറ്റ് സ്റ്റുവർട്ടും കാശ്മീർ സ്വദേശിയുമായ അരവിന്ദ് സിംഗ് ജംവാളാണ് നിത്യയുടെ ഭർത്താവ്. വിമാനയാത്രക്കിടെ കണ്ടുമുട്ടി പ്രണയത്തിലായ ഇരുവരും 2007ജൂൺ 17നാണ് വിവാഹിതരായത്. കോഴിക്കോട് ബീച്ച് റോഡിലുള്ള ഫ്‌ലാറ്റിലാണ് നിത്യയും കുടുംബവും താമസിക്കുന്നത്. മകൾ നൈന വിദ്യാർത്ഥിനിയാണ്.