വാഷിംഗ്ടണിൽ രണ്ട് ഇന്ത്യക്കാർ പിടിയിൽ

വാഷിംഗ്ടണിൽ രണ്ട് ഇന്ത്യക്കാർ പിടിയിൽ.അനധികൃതമായി താമസമാക്കിയവരാണ് അറസ്റ്റിലായത്.

അനധികൃതമായി വാഷിംഗ്ടണിൽ താമസമാക്കിയ രണ്ട് ഇന്ത്യക്കാർ പിടിയിൽ. രണ്ട് ഇന്ത്യക്കാർ യുഎസ് പോലീസിന്റെ പിടിയിൽ. അനധികൃതമായി വാഷിംഗ്ടണിൽ താമസമാക്കിയ ഇവരെ യുഎസ് അതിർത്തിയിലെ പട്രോൾ ഏജന്റ്സ് ആണ് അറസ്റ്റ് ചെയ്തത് .ലോ എൻഫോഴ്‌സ്‌മെന്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.ഇവരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ നടന്നുവരുകയാണെന്നു ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസി അറിയിച്ചു.

വാഷിങ്ടണിലെ സ്പോകെയിനിൽ ബസ് സ്റ്റേഷനിൽ പതിവായി നടക്കുന്ന ഇമിഗ്രേഷൻ പരിശോധനയിൽ ആണ് രണ്ടുപേരെയും പിടികൂടിയതെന്ന് യുഎസ് ബോർഡർ അധികൃതർ അറിയിച്ചു. പിടികൂടിയവരിൽ ഒരാളുടെ പക്കൽ കാലവധികഴിഞ്ഞ B-2 ടൂറിസ്റ്റ് വിസ മാത്രമാണ് ഉണ്ടായിരുന്നത്.

അവധിക്കാലം ആഘോഷിക്കണോ വൈദ്യചികിത്സയ്ക്കോ വേണ്ടി ചുരുങ്ങിയ കാലം യു.എസിൽ നില്ക്കാൻ ആണ് ബി -2 വിസ രാജ്യം നൽകുന്നത്.

പിടിയിലായ രണ്ടാമത്തെ വ്യക്‌തി 2011 മെയിൽ മെക്സിക്കോയിൽ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടന്നതാണ് .ഇയാളുടെ പക്കൽ നിന്നും നിയമസാധുതയില്ലാത്ത സാമൂഹ്യ സുരക്ഷാ കാർഡും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. ടാക്കോമയിലെ ഡിറ്റൻഷൻ സെൻററിൽ ഇരുവരെയും എത്തിച്ചതായും രാജ്യത്തുനിന്നും നാടുകടത്താനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണെന്നുംക് അധികൃതർ അറിയിച്ചു.

https://youtu.be/qj_4I_c_NPQ