വിജയ് മല്യ സമവായത്തിന്റെ പാതയിൽ.

വിജയ് മല്യ സമവായത്തിന്റെ പാതയിൽ. ഇന്ത്യയിലേക്ക് തിരികെയെത്തി നിയമനടപടികൾ നേരിടാൻ തയാറെന്ന് മല്യ.

വിവാദ വ്യവസായി വിജയ് മല്യ സമവായത്തിന്റെ പാതയിൽ. ഇന്ത്യന്‍ ബാങ്കുകളെ കബളിപ്പിച്ചു ബ്രിട്ടനിലേക്ക് കടന്നവിജയ് മല്യ അവിടെ ആഡംബര ജീവിതം നയിക്കുകയാണ്. മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബ്രിട്ടീഷ് കോടതി അനുമതി നല്‍കുകയും സ്വത്തുക്കള്‍ കണ്ടെത്താന്‍ രാജ്യത്ത് നിയമം കൊണ്ടുവരുകയും ചെയ്തതോടെ മല്യ സമാവായത്തിന്റെ പാതയിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലേക്കു തിരികെയെത്തി നിയമനടപടികൾ നേരിടാൻ തയാറാണെന്ന് മല്യ സർക്കാരിനെ അറിയിച്ചതായാണ് സൂചന.

സാമ്ബത്തിക കുറ്റകൃത്യങ്ങളിലെ പ്രതികളുടെ സമ്ബാദ്യം കണ്ടുകെട്ടുന്നതിന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് മല്യയെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. ഈ നിയമമനുസരിച്ച്‌ സാമ്ബത്തിക കുറ്റകൃത്യങ്ങളിലെ പ്രതികളുടെ വിദേശത്തുള്ളതടക്കമുള്ള സമ്ബാദ്യം കേന്ദ്രസര്‍ക്കാരിന് കണ്ടുകെട്ടാം. ഈ നീക്കം മല്യയെ ലക്ഷ്യമിട്ടാണെന്നും വിലയിരുത്തല്‍ ഉണ്ടായി. ഇതോടെയാണ് കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. അതേസമയം, മല്യയെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച അവസാന വട്ട ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഇക്കാര്യത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവില്ലെന്നാണ് അധികൃതരുടെ നിലപാട്. വിവിധ ബാങ്കുകളിൽനിന്നായി 9000 കോടിയുടെ വായ്പയെടുത്തു രാജ്യം വിട്ട വിജയ് മല്യ ഓഗസ്റ്റ് 27ന് മുൻപ് കോടതിയിൽ ഹാജരാകണമെന്ന് മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതി ഉത്തരവിട്ടിരുന്നു.

https://youtu.be/I9kZHfCwJBY