പ്രവാസി ഇന്ത്യാക്കാർ മരിക്കുന്നത് എങ്ങനെ?

മരിക്കുന്നത് കൂടുതലും ഹൃദയാഘാതത്താൽ. എന്തു കൊണ്ട്? ലക്ഷ്മി ബാലയുടെ റിപ്പോർട്ട്.

പ്രവാസി ഇന്ത്യാക്കാരിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ തുടർക്കഥയാകുന്നു. മരിക്കുന്ന പ്രവാസികളിൽ അധികവും മലയാളികൾ ആണെന്ന് ഉള്ളതാണ് വേദനാജനകമായ കാര്യം. ബഹറിനിൽ നിന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് വരുന്നത്. റിപ്പോർട്ട് അനുസരിച്ചു കൊല്ലം പോരുവഴി കോട്ടയ്ക്കാട്ടു വീട്ടില്‍ കുമാരന്‍ ലാലിയെ (53) ആണ് ഹൃദയാഘാതം മൂലം താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് ജിസിസി രാജ്യങ്ങളിൽ മധ്യവയസ്​ക്കരിലും ചെറുപ്പക്കാരിലുമാണ് ഏറ്റവും അധികം ഹൃദ്രോഗങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്​. 2018 ആരംഭിച്ചതിനുശേഷം അമ്പതോളം ഇന്ത്യൻ പ്രവാസികളാണ് ​ ഹൃദയാഘാതംമൂലം മരിച്ചത്​. ശാരീരിക, മാനസിക പ്രശ്​നങ്ങളും ഹൃദയത്തിന്​ ക്ഷതം ഉണ്ടാക്കുന്നെന്നാണ്​ ആരോഗ്യവിദദഗർ നൽകുന്ന വിശദീകരണം​. പ്രവാസികളിൽ പലരും തങ്ങളുടെ ജോലി സംബന്​ധമായ പ്രശ്​നങ്ങൾ കാരണം, കൃത്യമായ ദിനചര്യകൾ പാലിക്കാൻ കഴിയാത്തവരാണ്​. കടുത്ത മാനസിക സംഘർഷങ്ങളും അപകടത്തിലേക്ക്​ നയിക്കുന്നു. സാമ്പത്തിക പ്രതിസന്​ധികൾ ,കുടുംബ പ്രശ്​നങ്ങൾ തുടങ്ങിയവയും ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്​.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

https://youtu.be/1TSe52Fk2Xo