ബീഫിന്റെ സ്പെല്ലിംഗ് പഠിക്ക് നെറ്റ്ഫ്ലിക്സേ, സംഘിഫോബിയയും കൊണ്ട് ഇങ്ങോട്ടു വന്നേക്കരുത്; എന്‍ എസ് മാധവന്‍

ദക്ഷിണേന്ത്യക്ക് വേണ്ടി പ്രത്യേകമായി ഇറക്കിയ പുതിയ പാട്ടില്‍ ബീഫ് എന്ന വാക്ക് സബ്‌ടൈറ്റിലില്‍ ഒഴിവാക്കിയതില്‍ നെറ്റ്ഫ്ളിക്സിനെതിരെ വിമര്‍ശനമുയരുന്നു. വിഷയത്തില്‍ നെറ്റ്ഫ്‌ളിക്‌സിനെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ രംഗത്തെത്തി.

നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ ട്വിറ്റര്‍ അക്കൗണ്ടിനെ പ്രത്യേകം ടാഗ് ചെയ്തുകൊണ്ടായിരുന്നു എന്‍.എസ്. മാധവന്റെ ട്വീറ്റ്. പാട്ടിലെ ബീഫ് എന്നൊഴിവാക്കിയ ഭാഗത്തിന്റെ സ്‌ക്രീന്‍ ഷോട്ടുള്‍പ്പെടെ പങ്കുവെച്ചാണ് നെറ്റിഫ്ലിക്സിനെ പരിഹസിച്ചുകൊണ്ട് എന്‍ എസ് മാധവന്‍ രംഗത്തെത്തിയത്.സൗത്ത് ഇന്ത്യന്‍ ആന്തം എന്ന പേരില്‍ പുറത്തിറക്കിയ നീരജ് മാധവിന്റെ പുതിയ റാപ്പില്‍ മലയാളം റാപ്പ് വരുന്ന ഭാഗത്തലെ മലയാളം സബ്ടൈറ്റിലിനെതിരെയാണ് വിമര്‍ശനമുയര്‍നനിരിക്കുന്നത്.

‘പോടേയ് നെറ്റ്ഫ്‌ളിക്‌സേ, ഇങ്ങനെ തരികിട കാണിച്ച് മലയാളത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് ബീഫിന്റെ സ്‌പെല്ലിംഗ് ആദ്യം പഠിക്ക്. അത് B E E F എന്നാണ്. സംഘിഫോബിയയും കൊണ്ട് ഇങ്ങോട്ടു വന്നേക്കരുത്,’ എന്നാണ് എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തത്.

‘പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത്’ എന്നാണ് നീരജ് മാധവിന്റെ ഒരു വരി. എന്നാല്‍ ഇത് സബ്ടൈറ്റിലെത്തുമ്‌ബോള്‍ ‘പൊറോട്ടേം ബി.ഡി.എഫും ഞാന്‍ തിന്നും അതികാലത്ത്’ എന്നാണ് സബ്ടൈറ്റിലില്‍ കൊടുത്തിരിക്കുന്നത്. മംഗ്ലിഷിലും ഇംഗ്ലിഷിലുമുള്ള സബ്ടൈറ്റിലിലും ബി.ഡി.എഫ് എന്നാണ് നല്‍കിയിരിക്കുന്നത്.

ബീഫ് എന്ന് തികച്ചു പറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം ഭയന്നാണ് നെറ്റ്ഫ്ലിക്സ് ഇങ്ങനെ നല്‍കിയതെന്നും ബീഫ് എന്ന് സബ്ടൈറ്റിലില്‍ എഴുതാന്‍ നെറ്റ്ഫ്ളിക്സിന് പേടിയാണോ എന്നുമാണ്് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ദക്ഷിണേന്ത്യക്കാരോട് പ്രത്യേക സ്‌നേഹമുണ്ടെന്ന് കാണിക്കാനാണ് നെറ്റ്ഫ്ളിക്സ് പാട്ടൊക്കെ ഉണ്ടാക്കിയതെങ്കിലും സബ്ടൈറ്റിലില്‍ കത്രിക വച്ചതോടെ നെറ്റ്ഫ്‌ലിക്‌സ് എയറിലാണ്. ബീഫ് എന്ന് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. പക്ഷേ രണ്ട് സബ്ടൈറ്റിലിലും അത് ബി ഡി എഫ് ആണ്. ‘വല്ലാത്ത ഗതികേട് തന്നെ നെറ്റ്ഫ്ളിക്സേ നിന്റേത്’, ‘ബീഫിന് ബീഫ് എന്ന് തന്നെ പറയണം നെറ്റ്ഫ്ളിക്സ് ഏമാന്മാരേ’, ‘സബ്ടൈറ്റില്‍ മാറ്റി സംഘികളെ പറ്റിക്കുന്നോ’ എന്ന് തുടങ്ങി ട്രോളുകളുടെ പെരുമഴയാണ്.