ഓപ്പറേഷന്‍ അജയ്, ഇസ്രയേലില്‍ നിന്നുള്ള രണ്ടാം വിമാനം എത്തി, 16 മലയാളികള്‍

ന്യൂഡല്‍ഹി. ഇസ്രയേലില്‍ നിന്നുള്ള രണ്ടാമത്തെ വിമാനവും ഡല്‍ഹിയില്‍ എത്തി. ഓപ്പറേഷന്‍ അജയ് ദൗത്യത്തിന്റെ ഭാഗമായി 235 ഇന്ത്യക്കാരാണ് രണ്ടാമത്തെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിയത്. സംഘത്തില്‍ 16 മലയാളികളുണ്ടെന്നാണ് വിവരം. തിരികെ എത്തിയവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്.

മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയില്‍ എത്തിയ ശേഷം നേരിട്ട് നാട്ടിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്. നിലവില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ഡല്‍ഹി കേരള ഹൗസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 20 മലയാളികളാണ്. അതേസമയം ഡല്‍ഹിയില്‍ തങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരള ഹൗസില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒപ്പം കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എല്ലാ വിധ സഹായങ്ങള്‍ക്കുമായി കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ആദ്യം എത്തിയ വിമാനത്തില്‍ 212 പേരാണ് ഉണ്ടായിരുന്നത്. ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ യാത്രക്കാരെ സ്വീകരിക്കുകയായിരുന്നു. ടെല്‍ അവീവില്‍ നിന്ന് വ്യാഴാഴ്ച രത്രിയാണ് വിവാനം പുറപ്പെട്ടത്.