അവയവ ബിസിനസ്, മൃതദേഹ കച്ചവടം, വൈദീകൻ കണ്ണിയോ, ഗൾഫിൽ നടക്കുന്നതെന്ത്- ദുർഗാദാസ് വെളിപ്പെടുത്തുന്നു

തിരുവനന്തപുരം : അവയവക്കടത്ത് മാഫിയകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കുറച്ചു ദിവസമായി കേരളത്തിലും ഇന്ത്യയിലും വലിയ ചർച്ചയാകുന്നത്. ഇതിൽ ഒരു വികാരി അച്ഛനും പങ്കുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇറാനിലേക്ക് ആളെ കടത്തി അവയവതട്ടിപ്പ് നടത്തുന്നതിന് പിന്നിൽ മലയളികൾ ആണെന്നാണ് വാസ്തവം.

വികാരി അച്ചന്മാർ പുറത്തു പോയി സെറ്റിൽ ചെയ്യുകയും അവിടെ അവയവദാനം ഒരു ചാരിറ്റി എന്ന രീതിയിൽ ചെയ്യുകയാണ്. ജോലിക്കായി എത്തുന്ന നഴ്‌സുമാരിൽ നിന്ന് നിർബന്ധപൂർവം അവയവദാനത്തിനുള്ള സമ്മതപത്രം ഒപ്പിട്ടു വാങ്ങുകയാണ്. പിന്നിൽ നടക്കുന്നതാകട്ടെ വമ്പൻ തട്ടിപ്പും . മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനും ഇതുപോലെ ചാരിറ്റി പ്രവർത്തങ്ങൾ നടന്നിരുന്നു.

എന്നാൽ ഇതിന് മറവിലും മൃതദേഹം വിൽക്കുന്ന വമ്പൻ റാക്കറ്റുകൾ ഉണ്ടായിരുന്നു. ആശുപത്രികളിൽ പഠിക്കാനും മറ്റുമായി ഇവ വിലകൊടുത്ത് വാങ്ങുന്ന ഇടപാടാണ് നടന്നത്.