മാനസിക കേന്ദ്രങ്ങളിൽ അവയവ മോഷണവും മയക്കു മരുന്ന് കച്ചവടവും, ഭരണകക്ഷി എംഎൽഎക്ക് പങ്ക്

അനാഥാലയങ്ങളിൽ നിന്നും അശരണ ഭവനങ്ങളിൽ നിന്നും മാനസിക രോ​ഗികളാക്കി ആളുകളെ എത്തിച്ച് അവയവ മോഷണം നടത്തുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചിറയൻ കീഴ് സ്വദേശിയായ രാധ . ചാരിറ്റബിൾ ട്രസ് നടത്തുന്ന അനാഥ മന്ദിരത്തിലും അശരണ കേന്ദ്രത്തിലും അവയവ മോഷണം നടക്കുന്നു എന്നാണ്‌ രാധ പറയുന്നത്. അനാഥ കേന്ദ്രങ്ങളിൽ നിന്നും അശരണ കേന്ദ്രത്തിൽ നിന്നും മയക്ക് മരുന്ന് കുത്തി വയ്ച്ച് അന്തേ വാസികളേ മാനസീക രോഗ കേന്ദ്രത്തിലാക്കും. തുടർന്ന് മനോ രോഗിയാക്കി രേഖ ഉണ്ടാക്കി വൃക്ക ഇത്തരം അന്തേ വാസികളിൽ നിന്നും മോഷണം നടത്തുകയാണ്‌.

ഇത്തരം കേസുകൾ മുമ്പും റിപോർട്ട് ചെയ്തിട്ടുണ്ട് എങ്കിലും അന്വേഷണം ഒന്നും നടന്നിട്ടില്ല. ഇപ്പോൾ അശരണ കേന്ദ്രത്തിലെ ഒരു അന്തേവാസി തന്നെയാണ് കർമ്മ ന്യൂസിനോട് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. പോലീസിനടക്കം പല തവണ പരാതികൊടുത്തിട്ടുണ്ട്. ഭരണ കക്ഷി എംഎൽഎക്ക് പോലും ഈ സംഭവത്തിൽ പങ്കുണ്ട്. വിദേശത്തേക്ക് വരെ അവയവ കൈമാറ്റം നടത്തുന്നുണ്ട്.

ഇനി അന്വേഷണം നടത്തേണ്ടത് പോലീസും അന്വേഷണ ഏജൻസികളുമാണ്‌. തെളിവുകളുമായി ഇര കൂടിയായ രാധ ഉണ്ട്. അനാഥ മന്ദിരവും മാനസീക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് മയക്ക് മരുന്ന് കച്ചവടവും അവയവ മോഷണവും തുടങ്ങിയ ഞടുക്കുന്ന വിവരങ്ങളാണ്‌ രാധ പങ്കുവെക്കുന്നത്. വീഡിയോ കാണാം