പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ല, ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം, തോമസ് ഐസക്‌

ലോക് സഭ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട് തോൽവിയിൽ രൂക്ഷ വിമർശനവുമായി ഡോ. ടിഎം തോമസ് ഐസക്. ജനങ്ങളെ കേൾക്കാൻ പാർട്ടി തയാറാകണമെന്ന് തോമസ് ഐസക് പറയുന്നു. തെരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയഅഭിമുഖത്തിലാണ് തോമസ് ഐസകിന്റെ പ്രതികരണം.

പാർട്ടി ജനങ്ങളുടേതാണെന്നും പാർട്ടിക്കുള്ളിൽ അച്ചടക്കം സ്വയം തീരുമാനിച്ചെടുക്കണമെന്നും തോമസ് ഐസക് പറയുന്നു. തുറന്ന മനസോടെ ജനങ്ങളുടെ വിമർശനങ്ങൾ കേൾക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക് സഭാ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് തോറ്റു എന്നത് കൃത്യമായ പരിശോധിക്കണം, അത് തിരുത്തുകയും വേണം.

സോഷ്യൽ മീഡിയയിൽ എന്തുമാകാമെന്ന് ആയിരിക്കുമെന്ന് അദ്ദേഹം വിമർശിച്ചു. സൈബർ സഖാക്കൾ നിഷ്പക്ഷരെ പാർട്ടിയിൽ നിന്ന് അകറ്റുന്ന സമീപനം അവസാനിപ്പിക്കണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിൽ പറയേണ്ടത് പാർട്ടിക്കുള്ളിൽ പറയണമെന്ന് അദ്ദേഹം പറഞ്ഞു.