പാറുക്കുട്ടിയുടെ ആദിമോന് ഇന്ന് ഒന്നാം പിറന്നാൾ

മലയാളികളുടെ പ്രിയപ്പെട്ട സീരിയലായിരുന്നു ഉപ്പും മുളകും. നിരവധി ആരാധകർ ഉണ്ടായിരുന്ന പരമ്പരയാണ് ഉപ്പും മുളകും. പരമ്പര അവസാനിച്ചു എന്നുള്ള വാർത്ത വളരെ നിരാശയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണം പരമ്പര നിർത്തി വെച്ചു എന്ന് മാത്രമാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഇനി പരമ്പര ഉണ്ടാവില്ല എന്നാണ് വിവരം.

പരമ്പര അവസാനിച്ചിട്ടും സീരിയലിലെ ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക് സ്വന്തക്കാരെ പോലെയാണ്. പാറുക്കുട്ടിയും മലയാളി പ്രേക്ഷകരുടെ നെഞ്ചിൽ ഇടം പിടിച്ചിട്ട് നാളുകളായി. ഉപ്പും മുളകും എന്ന ടി.വി. പരമ്പരയിലെ ബാലു-നീലു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞായാണ് പാറു വേഷമിട്ടത്. പാറുക്കുട്ടി അടക്കമുള്ള താരങ്ങളെ മിസ് ചെയ്യുന്നുവെന്ന് ആരാധകർ പലവട്ടം പറഞ്ഞു കഴിഞ്ഞു. ഇപ്പോൾ ചില ഉദ്ഘാടനങ്ങൾക്ക് പോയി തിളങ്ങുകയാണ് പാറുക്കുട്ടി.

ഇപ്പോളിതാ പാറുക്കുട്ടിയുടെ അനിയന്റെ ഒന്നാം ജന്മദിനത്തിന്റെ വീഡിയോ ആണ് വൈറലാവുന്നത്. സോഷ്യൽ മീഡിയ ഒട്ടാകെ പാറുക്കുട്ടിയും മൂത്ത ചേച്ചിയും ആദിക്കുട്ടനുമായുള്ള ചിത്രങ്ങളും ആദിക്കുട്ടൻ്റെ ക്യൂട്ട് ചിത്രങ്ങളുമൊക്കെയാണ് തരംഗമായി മാറിയിരിക്കുന്നത്. നാലാം മാ,സത്തിലാണ് പാറുക്കുട്ടി ഉപ്പും മുളകിലേക്കെത്തുന്നത്