ആദ്യ കണ്മണിയെ വരവേറ്റ് പാർവതിയും ബാലുവും

അഭിനേത്രിയായും മോഡലായും അവതാരകയായുമായും ശ്രദ്ധേയമായ താരമാണ് പാർവതി ആർ കൃഷ്ണ. മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളഇലും സജീവമാണ് പാർവതി. പത്തനംതിട്ട കോന്നി സ്വദേശിയായ താരം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമ്മമാനസം ഈശ്വരൻ സാക്ഷി’ തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകർക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്.

​ഗർഭകാലത്തെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. നിറവയറിലുള്ള നൃത്തമെല്ലാം വൈറലായിരുന്നു. ഇപ്പോളിതാ കുഞ്ഞതിഥിയെത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം.ആൺകുഞ്ഞിനാണ് പാർവതി ജന്മം നൽകിയത്.

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ ആദ്യമായി അഭിനയം ആരംഭിച്ചത്. ശേഷം നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ചിരുന്നു.ഇൻസ്റ്റയിൽ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. പലപ്പോഴും ഗ്ലാമർ ഹോട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. സംഗീത സംവിധായകനായ ബാലഗോപാലുമായിട്ടായിരുന്നു പാർവതിയുടെ വിവാഹം.