![PARVATHY](https://thekarmanews.com/wp-content/uploads/2021/01/PARVATHY.jpg)
ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് നടി പാര്‍വതി കൃഷ്ണയും ഭര്‍ത്താവ് ബാലഗോപാലും. കഴിഞ്ഞ ദിവസം മകനൊപ്പമുള്ള ഡാന്‍സ് വീഡിയോ ബാലു പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഉറക്കമില്ലാത്ത രാത്രികള്‍ എന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ബാലു വീഡിയോ പങ്കുവെച്ചത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി മാറി. പിന്നാല് ചോദ്യങ്ങളുമായി എത്തിയ ആരാധകര്‍ക്ക് പാര്‍വതി മറുപടിയും നല്കി.
അധികം ആള്‍ക്കാര്‍ക്കും അറിയേണ്ടിയിരുന്നത് ബിഗ്ബോസ് മലയാളം സീസണ് മൂന്നില്‍ ഉണ്ടാകുമോ എന്നായിരുന്നു. ചിലര്‍ ചോദിച്ചത് പ്രസവസമയത്ത് തോന്നിയ വികാരങ്ങള്‍ എന്തൊക്കയാണെന്നും വേദനയുണ്ടോ എന്നുമൊക്കെയായിരുന്നു. ഇതിനുള്ള മറുപടി പാര്‍വതി നല്‍കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര പംക്തിയിലൂടെയാണ് നടിയുടെ പ്രതികരണം.
‘അടുത്ത സീസണില്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നുണ്ടോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് അതിന് ബിഗ് ബോസിന് എന്നെ പറ്റി എന്തേലും അറിയണ്ടേ എന്നായിരുന്നു പാര്‍വതിയുടെ മറുപടി. പണ്ടൊക്കെ നെഗറ്റീവ് കമന്റ് കേള്‍ക്കുമ്പോള്‍ സങ്കടം വരുമായിരുന്നു. ഇപ്പോള്‍ തെറിവിളി കേട്ട് അതൊന്നും കുഴപ്പമില്ലാതെയായി.
ഗര്‍ഭിണിയായപ്പോഴാണ് താനിത്രയും വണ്ണം വച്ചത്. ശരീരഭാരം കൂട്ടാനായി ഒന്നും ചെയ്തിട്ടില്ല. ഏറ്റവും വെറുക്കുന്ന കാര്യം ആരെങ്കിലും ഉപദേശം തരുന്നതാണ്. പ്രസവത്തെ കുറിച്ചുള്ള അനുഭവം ചോദിച്ചാല്‍ പോയി തകര്‍ത്ത് അടിച്ച് പൊളിച്ച് വാ എന്നേ പറയാന്‍ പറ്റൂ. ഒന്നും പേടിക്കാനില്ലെന്നാണ് ഗര്‍ഭിണിയായ യുവതിയ്ക്ക് പാര്‍വതി നല്കിയ ഉപദേശം. എന്തായാലും വേദന ഉണ്ടാവുമെന്ന് എല്ലാവര്ക്കും അറിയാം. അത് മനസില്‍ ഓര്‍ക്കുക. ആ സമയത്ത് അത്രയും വേദന തോന്നത്തില്ല. ഇത് നമ്മുടെ കുഞ്ഞിന് വേണ്ടിയുള്ള വേദനയാണെന്ന് മാത്രം വിചാരിച്ചാല്‍ മതി. പോയി ഹാപ്പിയായി വരിക. അത്രയേ ചെയ്യാനുള്ളു.- പാര്‍വതി പറഞ്ഞു.