വീണയ്‌ക്കെതിരായ പിസി ജോര്‍ജിന്റെ ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ നില്‍ക്കേണ്ടന്ന് സിപിഐഎം തീരുമാനം

തിരുവനന്തപുരം/ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരെ പിസി ജോര്‍ജ് ഉയര്‍ത്തിയ ആരോപണങ്ങളോട് ഇപ്പോള്‍ പ്രതികരിക്കേണ്ടന്ന് സിപിഐഎം തീരുമാനിച്ചു. ആരോപണങ്ങളോട് പ്രതികരിച്ചാല്‍ വിവാദത്തെ സജീവമായി നിര്‍ത്താന്‍ ഇത് കാരണമാകുമെന്ന  സിപിഐഎമ്മിന്റെ ഭയമാണ് ഇത്തരം ഒരു നിലപാടില്‍ സിപിഐഎംമ്മിനെ എത്തിച്ചതെന്നാണ് നിഗമനം.

വണയുടെ സാമ്പത്തിക ഇടപാടുകള്‍ ഇഡി അന്വേഷിക്കണമെന്നും പിണറായി വിജയന്റെ വിദേശ യാത്രകളില്‍ വീണാ വിജയന്‍ അനുഗമിക്കുന്നുണ്ടെന്നും ഇത് സാമ്പത്തിക തട്ടിപ്പിന്റെ ഭാഗാണെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൊള്ള സംഘത്തിലെ അംഗമാണ് വീണ. മുഖ്യമന്ത്രിയുടെ ഭാര്യയെക്കുറിച്ച് സഹതാപമുണ്ട്. അവര്‍ ഇതൊന്നും അറിയുന്നില്ലെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ പീഡന പരാതിയിലാണ് പി സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തത്. പീഡനക്കേസില്‍ പിസി ജോര്‍ജിന് ജാമ്യം ലഭിച്ചു. അതേസമയം പിസി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കും എന്നായിരുന്ന സര്‍ക്കാര്‍ ഉയര്‍ത്തിയ വാദം എന്നാല്‍ പ്രോസിക്യൂഷന്‍ വാദങ്ങളെല്ലാം തള്ളിയാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിസി ജോര്‍ജിന് ജാമ്യം നല്‍കിയത്.