തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ സ്‌ഫോടനം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ സ്‌ഫോടനം. പ്രാദേശിക നോതവ് രാജ്കുമാർ മന്നയുടെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. മൂന്ന് പേർ മരിച്ചതായാണ് റിപ്പോർട്ട്.സ്ഫോടനത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വീട്ടിൽ സൂക്ഷിച്ച പെട്രോൾ ബോംബ് പൊട്ടിത്തെറിച്ചതായാണ് സംശയം.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഉച്ചത്തിലുള്ള ശബ്ദം കേട്ട് ആളുകൾ എത്തിനോക്കിയപ്പോഴാണ് വീട്ടിൽ സ്ഫോടനം നടന്നതായി കണ്ടെത്തിയത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി കോണ്ടയിൽ റാലി നടത്താനിരിക്കെയാണ് സ്‌ഫോടനം നടന്നത്. പോലീസ് എത്തി വിശദമായ അന്വേഷണം നടത്തിവരികയാണ്.