മോഹൻലാൽ ദുബായിലെ വീട്ടിലെ അടുക്കളയിൽ, ലാലേട്ടൻ ഉണ്ടാക്കിയ ആ വിഭവം എന്താകും

അടുത്തിടെയാണ് മോഹൻലാൽ ദുബായിലേക്ക് പറന്നത്. ഐപിഎൽ ഫൈനലിൽ അതിഥിയായി മോഹൻലാലെത്തിയതിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലാലേട്ടനൊപ്പം ഭാര്യ സുചിത്രയും അടുത്ത സുഹൃത്തായ സമീർ ഹംസയും ഒപ്പമുണ്ടായിരുന്നു. ദുബായിലെ പുതിയ വീടിന്റെ ഗൃഹപ്രവേശമായിരുന്നു വ്യാഴാഴ്ച. ആർ‌പി ഹൈറ്റ്സിലാണ് താരത്തിന്റെ പുതിയ അപ്പാർട്ട്മെന്റ്. ഇപ്പോളിതാ പുതിയ വീട്ടിലെ അടുക്കളയിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവരുന്നത്.

ഭക്ഷണം കഴിക്കാനും, ഭക്ഷണം ഉണ്ടാക്കാനും ഇഷ്‌ടമുള്ള ഭക്ഷണപ്രിയനാണ് താനെന്ന് മോഹൻലാൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളായ എംജി ശ്രീകുമാറും മണിയൻ പിള്ളരാജുവുമെല്ലാം മോഹൻലാലിന്റെ ഭക്ഷണപ്രിയത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. മോഹൻലാല്‌‍ ഉണ്ടാക്കുന്ന ഭക്ഷണം രുചിച്ചു നോക്കാനും ആളുണ്ട്. ഒരു പാനിൽ വച്ചാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ദ്രാവക രൂപത്തിലെ എന്തോ ഒന്നാണ് പെട്ടെന്ന് നോക്കിയാൽ കാണാൻ കഴിയുക. പക്ഷെ അവസാനം ഉണ്ടായി വരുന്ന സംഗതി ദ്രവരൂപത്തിലല്ല. ഓംലറ്റ് രൂപത്തിലെ ഭക്ഷണം മറ്റൊരു പാത്രത്തിലേക്ക് മാറ്റുന്ന ചിത്രവും പുറത്തായിട്ടുണ്ട്. എന്തായാലും മോഹൻലാൽ ഫാൻസ് ​ഗ്രൂപ്പുകളിലും ആരാധകരുടെ ഇടയിലും ചിത്രം വൈറലായിമാറിക്കഴിഞ്ഞു

ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്നുള്ള ഇവരുടെ ചിത്രവും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. ദൃശ്യം 2 ചിത്രീകരണത്തിന് ശേഷം കുറച്ചുദിവസം ദുബായിൽ ചെലവഴിക്കാനാണ് ലാലും സുചിത്രയും എത്തിയിരിക്കുന്നതെന്നുള്ള റിപ്പോർട്ടും പ്രചരിച്ചിരുന്നു.ദുബായിൽ നിന്നും തിരിച്ചെത്തിയ ശേഷം അടുത്ത സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കും. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മാസ് ചിത്രമായാരിക്കും അടുത്തത് എന്നാണ് സൂചനകൾ.

ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് ഈ ചിത്രമൊരുങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലും സംവിധായകൻ ബി ഉണ്ണികൃഷ്ണനും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. മാസ് ചിത്രമായിരിക്കും ഇതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.