പിണറായി വിജയൻ അറസ്റ്റിലേക്ക്, പ്രധാനമന്ത്രിയുടെ ഓഫിസിൽ അടിയന്തരനീക്കം

മുഖ്യമന്ത്രിയുടെ മുൻ പേഴ്സണൽ സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫിസിൽ നാടകീയ നീക്കങ്ങൾ നടക്കുന്നു. കേരളത്തിൽ നിന്നും ലഭിച്ച പരാതിയിൽ ദ്രുതഗതിയിൽ നടപടിക്കായി തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ കർമ്മ ന്യൂസിനോട് പ്രതികരിച്ചു

വിവാദമായ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കള്ളക്കടത്ത് കേസിലും ഹവാല ഇടപാട് ലും യുഎപിഎ നിയമപ്രകാരം പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും അറസ്റ്റ് ചെയ്തു തടങ്കലിൽ വയ്ക്കണമെന്നും ഇല്ലെങ്കിൽ തെളിവുകൾ നശിപ്പിക്കുമെന്നും ആവശ്യപ്പെട്ട് ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാർ ആയിരുന്നു പ്രധാനമന്ത്രിക്ക് പരാതി നല്കിയത്. വ്യക്തമായ തെളിവും രാജ്യദ്രോഹവും, കള്ളകടത്തും തീവ്രവാദ ബന്ധവും വ്യക്തമായിട്ടും പിണറായിയെ ചോദ്യം ചെയ്യുന്നതിൽ വൈകുന്നു. അന്വേഷണ ഏജൻസികൾ ഇത് നീട്ടികൊണ്ട് പോകുന്നു. കാരണം അധികാരത്തിന്റെ അമരത്തി സർവ്വ പ്രതാപിയായി ഇരിക്കുന്ന മുഖ്യമന്ത്രി പദം പിണറായി വിജയൻ ഇതിനായു ദുരുപയോഗം ചെയ്തു. സിക്രട്ടറിയേറ്റിനു പോലും തീയിട്ട് തെളിവു നശിപ്പിച്ചു. ഈ കേസ് ഇനി അട്ടിമറിക്കാൻ വൻ സാധ്യതയുണ്ട്. പിണറായി വിജയന്റെ അധികാര കസേര അന്വേഷണ ഏജൻസികൾക്ക് തടസമാകുന്നു. അതിനാൽ അടിയന്തിരമായി പ്രധാനമന്ത്രിയും അമിത്ഷായും കേന്ദ്ര സർക്കാരും ഇടപെടണം.

ക്രൈം നന്ദകുമാറിന്റെ പരാതി പരിഗണിച്ച നരേന്ദ്ര മോദിയുടെ ഓഫീസ് അടിയന്തിര നടപടിക്കാണ്‌ ഉത്തരവിട്ടിരിക്കുന്നത്. പരാതിയുടെ കോപ്പിയും നിർദ്ദേശവും ഐ.എൻ.എ മേധാവിക്ക് കൈമാറി.