സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിഒപ്പിച്ച യുവാവ് അറസ്റ്റിൽ, 5 പേർ കൂടി പീഡിപ്പിച്ചതായി പെൺകുട്ടി

ഇടുക്കി: 15-കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഒഴുവത്തടം സെറ്റിൽമെന്റിൽ നിന്നുള്ള രഞ്ജിത് ജോർജിനെയാണ് (22) അടിമാലി എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു വർഷം മുൻപ് പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. മറ്റ് അഞ്ച് പേർ കൂടി തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

ഇതിൽ ചെറുതോണി സ്വദേശികളായ രണ്ടുപേർ പൊലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. എറണാകുളം ജില്ലയിലെ പൂയംകുട്ടിയിൽ നിന്നുള്ള രണ്ടുപേർ, എറണാകുളം കല്ലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശി എന്നിവർക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.