വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി വിൽ‌പന നടത്തിയ രണ്ട് പേർ മാഹിയിൽ പോലീസ് പിടിയിൽ

മാഹി. ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന രണ്ട് യുവാക്കളെ മാഹിയിൽ പോലീസ് പിടികൂടി. വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തിയ സംഘത്തിലെ രണ്ട് പേരാണ് പിടിയിലായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പാറക്കൽ താഴെ പറമ്പത്ത് മുഹമ്മദ് (20), പുന്നോൽ കുറിച്ചിയിലെ പുന്ന വീട്ടിൽ വിശാലി ( 33) എന്നിവരാണ് പിടിയിലായത്.

മുഹമ്മദിനെ 300 മില്ലി ​ഗ്രാം എംഡിഎംഎയുമായി മാഹി മൈതാനത്തിനടുത്ത് വെച്ചാണ് പിടികൂടിയത്. അതേസമയം വിശാലിനെ വീട്ടിൽ നിന്നും 38 ​ഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടുകയായിരുന്നു. പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ടിന്റെ നിർദ്ദേശപ്രകാരം സി.ഐ.ബി.എം.മനോജ്, എസ്.ഐ.പി. പ്രദീപ്,എ.എസ്.ഐ.മാരായ കിഷോർ കുമാർ, സുനിൽകുമാർ , ഹെഡ് കോൺസ്റ്റബിൾ മാരായ സുജേഷ്, വിനീഷ്, വനിതാ ഹോംഗാർഡ് ഡില്ലി എന്നിവരുൾപ്പെട്ട സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.