കിടപ്പ് രോഗികളുടെയും ഭിന്നശേഷിക്കാരുടെയും പെന്‍ഷന്‍ മുടങ്ങി, സഖാവ് പുഷ്പന് അടക്കം പെന്‍ഷന്‍ കിട്ടുന്നില്ല

സംസ്ഥാനത്ത് കിടപ്പ് രോഗികളുടെയും ഭിന്നശേഷിക്കാരുടെയും പെന്‍ഷന്‍ മുടങ്ങി. കുത്തുപറമ്പ് വെടിവെപ്പില്‍ വെടിയേറ്റ് വീണുകിടപ്പിലായ പുഷ്പന്റെ അടക്കം പെന്‍ഷനാണ് മുടങ്ങിയിരിക്കുന്നത്. ഭന്നശേഷിക്കാര്‍ക്ക് പോലും പെന്‍ഷന്‍ നല്‍കുവാന്‍ പണമില്ലാത്തപ്പോഴാണ് അമേരിക്കയിലേക്കും ക്യൂബയിലേക്കും എല്ലാം കോടികള്‍ മുടക്കി പിണറായി വിജയനും സംഘവും യാത്ര നടത്തുന്നത്.

കേരളത്തില്‍ എല്ലാ ക്ഷേമ പദ്ധതികളും നിശ്ചലമായിരിക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ പാണ്ഢ്യാല ഷാജി. വിഎസിന്റെ കാലത്ത് കിടപ്പ് രോഗികല്‍ക്ക് 600 രൂപ നല്‍കുന്ന പദ്ധതി ആരംഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷമായ സംസ്ഥാനത്ത് ഇത് കൊടുക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അതേസമയം കാഴ്ചയില്ലാതെ കിടക്കുന്ന കിടപ്പ് രോഗികളോട് അപേക്ഷ പുതുക്കി നല്‍കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്നാല്‍ ഇതിന്റെ അര്‍ഥം മുടങ്ങിപ്പോയ പദ്ധതികള്‍ വീണ്ടും തുടങ്ങുന്നുവെന്നാണ്. വിഎസിന്റെ കാലത്താണ് അവനാസമായി കേരളത്തില്‍ കാഴ്ചയില്ലാത്തവരെക്കുറിച്ചുളള വിവരം ശേഖരിച്ചത്. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ ഇത്തരം കാര്യങ്ങള്‍ നോക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.