സ്വാമിമാരെ തല്ലുന്ന പോലീസ്, അറവുമാടുകളോട് പോലെ ക്രൂരത, ഭക്തരെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പിണറായി പോലീസിന് അയ്യപ്പഭക്തരെ കണ്ടാൽ ഹാലിളകും, ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തർക്ക് ക്രൂര മർദനം. പമ്പയിൽ ഭക്തരെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ കർമ ന്യൂസിന് ലഭിച്ചു. മുളവടിയും ലാത്തിയും ഉപയോഗിച്ചാണ് മർദനം. ഇരുമ്പു വേലികളിലേക്ക് വലിച്ചിടുകയാണ്. ചരിത്രത്തിൽ ഇതുവരെ ഇത്തരമൊരു ദൃശ്യം പോലിസ് കണ്ടിരിക്കാനിടയില്ല. അത്രത്തോളം നീചമായിട്ടാണ് പിണറായി പോലിസ് പെരുമാറുന്നത്.

മണിക്കൂറുകളോളം ക്യൂ നിന്ന് മടുത്ത ഭക്തർ അൽപ്പം തിരക്കു കൂട്ടുക സ്വാഭാവികം. അത്തരം ഭക്തരെയാണ് മൃ​ഗീയമായി മർദിക്കുന്നത്. കമ്പുവടികൾകൊണ്ടും മുളവടികൾ കൊണ്ടുമാണ് പ്രയോ​ഗം. ഇങ്ങനെയാണോ ഒരു സർക്കാർ അയ്യപ്പ ഭക്തന്മാരോട് പെരുമാറുന്നത്.

വീഡിയോ കാണാം

അതേ സമയം ഭക്തലക്ഷങ്ങൾ ദർശനം കൊതിക്കുന്ന മകരവിളക്കിന് 10 ദിവസം മാത്രം ബാക്കിനിൽക്കെ സന്നിധാനത്തേക്കു തീർഥാടകരുടെ പ്രവാഹം. പതിനെട്ടാംപടി കയറാനുള്ള നിര ശബരിപീഠവും പിന്നിട്ട് അപ്പാച്ചിമേട് ഭാഗത്തേക്ക് നീളുന്നു. തീർഥാടകരെ പമ്പയിൽ തടഞ്ഞു. തീർഥാടകരുടെ മടക്കയാത്രയും പ്രതിസന്ധിയിൽ.

എല്ലാ ദിവസവും 80,000 പേർ വീതമാണ് വെർച്വൽ ക്യു ബുക്കു ചെയ്തിട്ടുള്ളത്. ഇതിനു പുറമേ 10,000 പേർക്ക് സ്പോട് ബുക്കിങ്ങും ഉണ്ട്. ഇന്നലെ രാവിലെ മുതൽ സന്നിധാനത്തേക്കു തുടങ്ങിയ തീർഥാടക പ്രവാഹം ഒരു പോലെ തുടരുകയാണ്. തിരക്കു കാരണം തീർഥാടകരെ പമ്പയിൽ തടഞ്ഞു നിർത്തിയാണ് കടത്തി വിട്ടത്. 3 മുതൽ 4 മണിക്കൂർ വരെ പമ്പയിൽ തടഞ്ഞു നിർത്തിയ ശേഷമാണ് പോകാൻ അനുവദിച്ചത്.