കാമുകിയ്ക്ക് ലക്ഷങ്ങള്‍, ബ്രാന്‍ഡഡ് വസ്ത്രം മാത്രമിടും; കട്ട ബുള്ളറ്റുമായി പോകവേ പോലീസ് വലയിലായി ഇസ്മയില്‍

കോഴിക്കോട്: മൂന്നു ലക്ഷത്തോളം രൂപ വിലയുള്ള റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ ബൈക്കും 20 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ച യുവാവ് മൂന്നാം ദിവസം പിടിയില്‍. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം ദാറുല്‍ ഫലാഹില്‍ ഇസ്മായിലാണ് (25) പിടിയിലായത്. പൂവാട്ടുപറമ്പിലെ വീട്ടില്‍ 19ന് വൈകിട്ട് അഞ്ചരയ്ക്കും രാത്രി പതിനൊന്നിനുമിടയിലായിരുന്നു മോഷണം.ബികോം ബിരുദധാരിയായ ഇസ്മയില്‍ ആഡംബര ജീവിതം നയിക്കുന്നതിനും സ്ത്രീകളെ വലയിലാക്കുന്നതിനുമാണ് മോഷ്ടിച്ച പണം ഉപയോഗിക്കാറുള്ളത്. ഹോട്ടലുകളില്‍ ഏറ്റവും മികച്ച റൂമിലാണ് താമസിക്കുക. വിയ്യൂര്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയ ശേഷം ബുള്ളറ്റും പണവും ഫോണും മോഷ്ടിച്ചതിന് കഴിഞ്ഞവര്‍ഷം തൃക്കാക്കര പൊലീസിന്റെ പിടിയിലായിരുന്നു. തുടര്‍ന്ന് കാക്കനാട് സബ് ജയിലിലെത്തി. ഇവിടെനിന്നു പുറത്തിറങ്ങിയ ശേഷം കോഴിക്കോട് കേന്ദ്രീകരിച്ച് മോഷണം നടത്തുകയായിരുന്നു.

വീട്ടുകാര്‍ നോമ്പ് തുറക്കാന്‍ പോയ സമയം വീടിന്റെ മു9വശത്തെ വാതിലിന്റെ പൂട്ടു തക4ത്ത് അകത്തു കടന്നു. കിടപ്പുമുറിയിലെ അലമാരയുടെ വാതില്‍ തക4ത്ത് 20 പവന്‍ സ്വ4ണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ചു. പോ4ച്ചില്‍ നിന്ന് ഇന്റ4സെപ്റ്റ4 ബൈക്കും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബ്രാന്‍ഡഡ് വസ്ത്രങ്ങളും ഉല്‍പന്നങ്ങളും മാത്രം ഉപയോഗിക്കുന്ന പ്രതി മോഷ്ടിച്ച ബുള്ളറ്റില്‍ സഞ്ചരിച്ചതോടെയാണ് പോലീസിന്റെ വലയിലായത്. നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ താമസിച്ചാണ് മോഷണം ആസൂത്രണം ചെയ്തിരുന്നത്. കാക്കനാട് സബ് ജയിലില്‍നിന്നു കഴിഞ്ഞമാസം പത്തിനാണ് ഇസ്മായില്‍ പുറത്തിറങ്ങിയത്. ഇതിനുശേഷം പത്തനംതിട്ടക്കാരിയായ കാമുകിയുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങളാണ് ഒഴുകിയെത്തിയത്.

മലപ്പുറം, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലും മോഷണക്കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഇസ്മയില്‍. നിരവധി തവണ ഫോണ്‍നമ്പര്‍ മാറ്റുന്നതിനാല്‍ പൊലീസുകാര്‍ക്ക് മോഷ്ടാവിനെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. പകല്‍ സമയങ്ങളില്‍ കറങ്ങിനടന്ന് മോഷ്ടിക്കാനുള്ള വീട് കണ്ടെത്തുകയാണ് പതിവ്. മലപ്പുറം ജില്ലയിലെ ചേളാരിയിലും മോഷണത്തിനു ശ്രമിച്ചതായി പ്രതി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആമോസ് മാമ്മന്‍ പറഞ്ഞു. ടൗണ്‍ എസി പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും മെഡിക്കല്‍ കോളേജ് സബ് ഇന്‍സ്‌പെക്ടര്‍ കെ. രമേഷ് കുമാറും ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാര്‍, ഷാഫി പറമ്പത്ത്, സി.കെ.സുജിത്ത്, മെഡിക്കല്‍ കോളജ് എസ്‌ഐ കെ. ഹരീഷ് ,സിപിഒ പി അരുണ്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.