തൃശൂരില്‍ വ്യാജ മദ്യനിര്‍മാണ കേന്ദ്രം പോലീസ് കണ്ടെത്തി, രണ്ട് പേര്‍ പിടിയില്‍

തൃശൂര്‍. പോലീസ് നടത്തിയ പരിശോധനയില്‍ തൃശൂര്‍ ആളൂര്‍ വെള്ളാഞ്ചിറയില്‍ വന്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. കോഴിഫാമിന്റെ മറവിലാണ് വ്യാജ മദ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സ്ഥലത്ത് നിന്നും 15000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലീറ്റര്‍ സ്പിരിറ്റും കണ്ടെത്തി.

സംഭവത്തില്‍ മുന്‍ പഞ്ചായത്ത് അംഗവും നാടകനടനുമായ ലാലു പീണിക്കപറമ്പില്‍, കട്ടപ്പന സ്വദേശി ലോറന്‍സ് എന്നിവര്‍ പോലീസ് പിടിയിലായി. വെള്ളാഞ്ചിറയിലുള്ള ലാലുവിന്റെ ഫാമില്‍ നിന്നാണ് മദ്യവും സ്പിരിറ്റും കണ്ടെത്തിയത്.

ചാലക്കൂടി ഡിവൈഎസ്പിയുടെ സ്‌ക്വാഡാണ് വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയത്.