മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് എത്തിയ നടി പൂജിത മേനോന് പണികിട്ടി

കോവിഡ് വരവറിയിച്ചതോടെ മാസ്‌ക് ഒരു നിത്യ ഉപയോഗ വസ്തുവായി.മാസ്‌ക് ധരിക്കാന്‍ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത് ആരോഗ്യം കാക്കാനാണ്. രോഗം പിടിപെടുന്നതില്‍ നിന്നും രക്ഷ നേടാനാണ്. എന്നാല്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഫൈന്‍ പോലും നിലവില്‍ വന്നിട്ടും ഇത് ധരിക്കാതെ നടക്കുന്നവരുണ്ട്. പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ സഞ്ചരിച്ച നടി പൂജിത മേനോന് പണികിട്ടി. നടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നി കൊ ഞാ ചാ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് പൂജിത.മാസ്‌ക് ധരിക്കാത്തതിന് പൂജത മേനോന് പിഴ ശിക്ഷ ലഭിച്ചിരിക്കുകയാണ്.മാസ്‌ക് ധരിക്കാതെ നടക്കാനിറങ്ങിയ തനിക്ക് 200 രൂപ പിഴ ചുമത്തി എന്ന് പറയുന്നതിന്റെ വീഡിയോ താരം തന്നെയാണ് അറിയിച്ചത്.

‘കൊറോണ കൂടിക്കൊണ്ടിരിക്കുന്ന സമയത്ത് മാസ്‌ക്ക് വെച്ചില്ലെങ്കില്‍ ഫൈന്‍ കിട്ടും. ഇന്ന് എനിക്ക് ഫൈന്‍ കിട്ടി. സോപ്പിട്ട് നോക്കി പക്ഷെ ഫൈന്‍ അടിച്ചു. മാസ്‌ക്ക് വെയ്ക്കാതെ നടന്നാല്‍ 200 രൂപ വെച്ച് ഫൈന്‍ കിട്ടും. ഈവനിംഗ് വാക്കിന് ആയാലും മാസ്‌ക്ക് വെയ്ക്കാതെ നടക്കാന്‍ പറ്റില്ല. അതിനാല്‍ എല്ലാവരും സൂക്ഷിക്കുക. മാസ്‌ക്ക് വെയ്ക്കാതെ നടന്നു കഴിഞ്ഞാല്‍ എട്ടിന്റെ പണി കിട്ടും. മാസ്‌ക്ക് വെച്ചിട്ടേ നടക്കാനും വണ്ടിയില്‍ ഇരിക്കാനും പാടുള്ളു’ വീഡിയോയില്‍ പൂജിത പറയുന്നു.

അതേസമയം മാസ്‌ക്ക് തീര്‍ച്ചയായും വെയ്ക്കണം ഫൈന്‍ കിട്ടാതിരിക്കാന്‍ മാത്രമല്ല, കോവിഡിനെ തടയാനായാണ് മാസ്‌ക്ക് വെയ്‌ക്കേണ്ടത് എന്ന ഉപദേശവും നടിക്ക് കമന്റുകളുമായി ലഭിക്കുന്നുണ്ട്.