മൃ​ഗങ്ങളോടുള്ള ഇന്ദ്രജിത്തിന്റെ സ്നേഹം വീഡിയോയിലാക്കി പൂർണ്ണിമയുടെ പിറന്നാൾ സമ്മാനം

മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമുൾപ്പടെ നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള നടൻ ഇന്ദ്രജിത്തിന് ഇന്ന് 41-ാം പിറന്നാൾ. ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളികളുടെ സ്വീകരണമുറിയിൽ നിറഞ്ഞുനിൽക്കുന്ന നടനായി മാറിയ ഇന്ദ്രജിത്തിനെ നായകൻ മാത്രമല്ല, വില്ലൻ വേഷങ്ങളിലും സഹനടനായും കോമഡി താരവുമായുമൊക്കെ മലയാള സിനിമക്ക് പരിചയമാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് പൂർണിമയും ഇന്ദ്രജിത്തും 2002 ൽ വിവാഹിതരായത്.സോഷ്യൽ മീഡിയയിലും ഈ താരദമ്പതികൾ സജീവമാണ്.ഇവരുടെ മക്കളായ പ്രാർതനയുംനക്ഷത്രയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.

ഇപ്പോഴിതാ, നടൻ ഇന്ദ്രജിത്ത് സുകുമാരന്റെ ഏറ്റവും വലിയ ഒരു ഹോബിയെ കുറിച്ചുള്ള വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വെറുതെയിരിക്കുമ്പോൾ കൂടുതലും ആനിമൽ വീഡിയോസ് കാണാനാണ് താരത്തിന് ഇഷ്ടം. പൂർണിമയാണ് ഭർത്താവിനെ കുറിച്ചുള്ള ഈ കൗതുകകരമായ കാര്യം ഒരു വീഡിയോയുടെ രൂപത്തിൽ പങ്കുവച്ചിരിക്കുന്നത്.

വീട്ടിൽ ഇരുന്ന് ഫോണിൽ ആനിമൽ ഗെയിം രസിച്ച് കാണുന്ന ഇന്ദ്രജിത്തിനെയാണ് വീഡിയോയിൽ കാണാനാവുക. പലപ്പോഴായി ഷൂട്ട് ചെയ്ത വീഡിയോകളുടെ കൊളാഷ് ആണിത്. ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് പൂർണിമ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഞങ്ങളുടെ ഹൃദയത്തിന്റെ രാജാവിന് ജന്മദിനാശംസകൾ എന്നാണ് പൂർണിമ കുറിച്ചത്.