പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം, പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻ തുക പ്രതിഫലം

കോഴിക്കോട് : ദക്ഷിണ കന്നഡയിലെ ബെല്ലാരിയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് വേണ്ടിയുളള അന്വേഷണം ശക്തമാക്കി എൻഐഎ. പോപ്പുലർ ഫ്രണ്ട് ഭീകരരുടെ ഫോട്ടോയും മേൽവിലാസമുൾപ്പെടെ ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പതിച്ചിട്ടുണ്ട്. ഭീകരരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി പ്രതിഫലം പ്രഖ്യാപിച്ചു.

ബെല്ലാരിയിൽ യുവമോർച്ച ജില്ല സെക്രട്ടറിയായിരുന്നു പ്രവീൺ നെട്ടാരു. ജൂലൈ 26 ന് രാത്രി 8.30 ഓടെ സ്വന്തം ചിക്കൻ കട അടച്ച് മടങ്ങുന്നതിനിടെ സൈക്കിളിലെത്തിയ അക്രമികൾ പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ദക്ഷിണ കന്നടയിലെ സുള്ളിയ സ്വദേശി ബൂദു ഹൗസിൽ എസ്. മുഹമ്മദ് മുസ്തഫ എന്ന മുസ്തഫ പൈച്ചർ, മടിക്കേരിയിലെ എം.എച്ച്. തൗഫൽ എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലമായി ലഭിക്കും. ദക്ഷിണ കന്നടയിലെ കല്ലുമുട്ടുലു വീട്ടിൽ എം.ആർ. ഉമ്മർ ഫാറൂഖ് എന്ന ഉമ്മർ, സിദ്ദിഖ് എന്ന പെയിന്റർ സിദ്ദിഖ് അല്ലെങ്കിൽ ഗുജിരി സിദ്ദിഖ് എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപയും പാരിതോഷികം നൽകും.