എതിരാളികളെ വകവരുത്താൻ പോപ്പുലർ ഫ്രണ്ടിന്റെ സീക്രട്ട് വിങ്ങ് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

പോപ്പുലർ ഫ്രണ്ടിന്റെ ചില സീക്രട്ട് വിങ്ങിനെ കുറിച്ച് എൻ ഐ എ എറണാകുളം കോടതിയിക്ക് നിർണ്ണായക വിവരങ്ങൾ കൈമാറിയിരുന്നു. ഇതോടെ എന്താണ് ഈ സീക്രട്ട് വിങ്ങ് എന്ന് എല്ലാ മേഖലയിൽ നിന്നും ചോദ്യങ്ങൾ ഉയരുന്നു. ആരെയാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. എന്തിനാണ് ഇത് നിലകൊള്ളുന്നത്. എന്നാൽ എൻ ഐ എ ഈ വിവരം കോടതിയിൽ അറിയിക്കുന്നതിന് മുൻപ് തന്നെ ഇത്തരം ഒരു സംവിധാനം പോപ്പുലർ ഫ്രണ്ടിന് ഉള്ളതായി ആന്റി ടെറിറിസം സൈബർ വിങ്ങ് വിവരങ്ങൾ പുറത്തു വിട്ടിരുന്നു. അന്ന് അത് വലിയ വാർത്തകളായിരുന്നു.

ഐഎസ്ഐ എസും പോപ്പുലർ ഫ്രണ്ടും ചേർന്ന് ഇത്തരമൊരു സീക്രട്ട് വിങ്ങ് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് രണ്ട് ദിവസം മുൻപ് എൻ ഐ എ കോടതിയെ അറിയിച്ചത്. എന്നാൽ ഇതിന് മാസങ്ങൾക്ക് മുൻപ് തന്നെ പോപ്പുലർ ഫ്രണ്ടിന് ഒരു കില്ലിങ് സ്‌ക്വഡും ഒരു സീക്രട്ട് വിങ്ങും ഉണ്ടെന്ന് ടെറിറിസം സൈബർ വിങ് കണ്ടെത്തിയിരുന്നു. കില്ലിങ് സ്‌ക്വഡ്, ഇവർ കൊലപാതകത്തിനായി ഉപയോഗിക്കുന്ന പ്രതികളുടെ സംഘമാണ്. സീക്രട്ട് വിങ്, എന്നാൽ പുറത്ത് ഇറങ്ങുന്നില്ല, ഇവരാണ് പ്ലാനിങ് നടത്തുന്നത്. ഒരു ഇന്റലിജൻസ് വിങ്ങ് എന്ന് തന്നെ പറയാം. കേരളത്തിലെ രണ്ട് പ്രമുഖ വാർത്ത ചാനലിലെ റിപ്പോർട്ടർമാർ ഈ സീക്രട്ട് വിങ്ങിലെ സ്ട്രിൻങ്ങേഴ്സാണ്. മാധ്യമ പ്രവർത്തകർ ഉൾപ്പടെ ഇതിൽ അംഗങ്ങളാണെന്ന് ആന്റി ടെറിറിസം സൈബർ വിങ് അംഗം നിക്സൺ ജോൺ പറഞ്ഞു.

സീക്രട്ട് വിങ്ങ് എന്ന് പറയുന്നത് ഒന്നോ രണ്ടോ മാധ്യമ പ്രവർത്തകർ ഉൾക്കൊള്ളുന്നതല്ല. വ്യക്തമായ ട്രെയിനിങ് കിട്ടിയ ഒരു കൂട്ടം പേരാണ് അതിലുള്ളത്. ഇവർ ലക്ഷ്യമിടുന്നത് ഇതര മതക്കാരെയോ, ഉന്നത മതനേതാക്കളെയുമാണ്. തീവ്രവാദ സംഘടനകൾക്ക് എതിരെ പ്രവർത്തിക്കുന്നവരാണ് ഇവരുടെ ലക്ഷ്യം. സാധാരണക്കാരെ ഇവർ ലക്ഷ്യവയ്ക്കാറില്ല.

വീഡിയോ കാണാം