ഇനി വീട്ടിലേക്ക്, ഏഴ് ദിവസത്തെ ക്വാറന്റൈൻ കഴി‍ഞ്ഞു- പൃഥ്വിരാജ്

ആട് ജീവിതത്തിന്റെ ഷൂട്ടിം​ഗ് കഴിഞ്ഞ് ജോർദ്ദാനിൽ നിന്നെത്തിയ പൃഥ്വിരാജും സംഘവും ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ അവസാനിപ്പിച്ച് ഇന്ന് വീട്ടിലേക്ക് മടങ്ങും. വീട്ടിലേക്ക് മടങ്ങുന്ന കാര്യം പൃഥ്വിരാജ് തന്നെയാണ് ആരാധകരോട് പങ്കുവെച്ചത്.

എന്റെ 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെയിൻ ഇന്ന് അവസാവിക്കുന്നു. ഇനി ഏഴുദിവസം ഹോം ക്വാറന്റെയിനിലേക്ക് പോവുകയാണ്. ഓൾഡ് ഹാർബർ ഹോട്ടലിനും നന്നായി പരിശീലനം ലഭിച്ച ജീവനക്കാർക്കും പരിചരണത്തിനും നന്ദി. ഹോം ക്വാറന്റെയിനിലേക്ക് പോകുന്നവരും, ഇതിനകം ഹോം ക്വാറന്റെയിനിൽ ഉള്ളവരുടെയും ശ്രദ്ധയ്ക്ക്. വീട്ടിലേക്ക് പോവുന്നു എന്നതിന് അർത്ഥം നിങ്ങളുടെ ക്വാറന്റെയിൻ കാലം കഴിഞ്ഞു എന്നല്ല. എല്ലാ നിർദ്ദേശങ്ങളും കർശനമായി പാലിക്കുക. രോഗം പെട്ടെന്ന് ബാധിക്കാൻ സാധ്യതയുള്ള ഒരാളും വീട്ടിൽ ഇല്ലെന്ന് ഉറപ്പാക്കുക എന്ന് താരം ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു

മേയ് 22 നാണ് ആട് ജീവിതം സംഘം കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ നിന്ന് ഫോർട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈനിലേക്കാണ് സംഘം നേരെ പോയത്. അവിടെ മിനി ജിം അടക്കമുള്ള കാര്യങ്ങളൊരുക്കിയത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.