മോഹൻലാൽ പൃഥ്വിയ്ക്ക് നൽകിയ കണ്ണടയുടെ വില കണ്ടുപിടിച്ച് ആരാധകർ

മലയാള സിനിമയുടെ സ്വകാര്യ അഹങ്കരമാണ് മോഹൻലാൽ. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാകാൻ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.

മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി.

സിനിമയ്ക്ക് അപ്പുറം ഏറെ ആത്മബന്ധം സൂക്ഷിക്കുന്ന രണ്ടു താരങ്ങളാണ് മോഹൻലാലും പൃഥ്വിരാജും. ഏട്ടൻ എന്നാണ് പൃഥ്വി മോഹൻലാലിനെ വിളിക്കുന്നത്. മോഹൻലാൽ നൽകിയ ഒരു സ്നേഹസമ്മാനത്തെ കുറിച്ച്‌ കഴിഞ്ഞ ദിവസം പൃഥ്വി ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഡിറ്റ മാച്ച്‌ ഫൈവ് ബ്രാൻഡിന്റെ ഒരു സൺ ഗ്ലാസ് ആണ് മോഹൻലാൽ പൃഥ്വിയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ഏതാണ്ട് ഒന്നര ലക്ഷം രൂപയാണ് ഈ സൺ ഗ്ലാസിന്റെ വില. ഡിറ്റാ മാച്ച്‌ സീരിസിലുള്ള ഈ സൺഗ്ലാസിന് ഫാഷൻ പ്രേമികൾക്കിടയിൽ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.

“ഖുറേഷി അബ്രാം നിങ്ങൾക്ക് ഏറ്റവും മികച്ചത് സമ്മാനിച്ചപ്പോൾ! നന്ദി ചേട്ടാ!” എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വി ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.