പി.ടി ഉഷ അയോദ്ധ്യയിലെത്തി,എല്ലാം ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം

അയോദ്ധ്യ രാമക്ഷേത്രം പ്രാണപ്രതിഷ്ഠായ്ക്ക് പങ്കെടുക്കുന്നതിനായി രാജ്യസഭാ എംപിയും ഒളിമ്പ്യനുമായ പി.ടി ഉഷ അയോദ്ധ്യയിലെത്തി. പുണ്യഭൂമിയായ ശ്രീരാമ ജന്മഭൂമിയിലെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹമായി കരുതുന്നു. രാമ തത്വം നമ്മെ ശരിയായ പാതയിൽ നയിക്കുമെന്നും പി.ടി ഉഷ എക്‌സിൽ കുറിച്ചു.

പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് പൂർവ്വികർ ചെയ്ത പുണ്യത്തിന്റെ ഫലമാണെന്നും അയോദ്ധ്യ വികസനത്തിന്റെ പാതയിലാണെന്നും പിടി ഉഷ പറഞ്ഞു. എല്ലാവരും നാളെ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമാകണം. വിശ്വാസികളെല്ലാം ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നും പി.ടി ഉഷ ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ കലാ- സാംസ്‌കാരിക- രാഷ്‌ട്രീയ രംഗത്ത് നിന്നുള്ള ഏകദേശം 7000-ത്തോളം പേരാണ് ചടങ്ങിൽ പങ്കെടുക്കുക. കായികതാരങ്ങൾ, വ്യവസായികൾ, പത്രപ്രവർത്തകർ, പത്മശ്രീ, പത്മഭൂഷൺ പുരസ്‌കാര ജേതാക്കൾ ഉൾപ്പെടെയുള്ളവരും അയോദ്ധ്യയിലെത്തും.,ഇതിനിടെ അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ സന്തോഷം അറിയിച്ച് കാസ. പ്രാണപ്രതിഷ്ഠാ കർമ്മത്തിന് ആശംസകൾ നേർന്നുകൊണ്ട് എല്ലാ ക്രിസ്ത്യൻ ഭവനങ്ങളിലും മതസൗഹാർദ്ദ മെഴുകുതിരികൾ തെളിയിക്കണമെന്നും വീണ്ടെടുപ്പിന്റെ നീതിയുടെയും സന്തോഷത്തിൽ ക്രിസ്ത്യാനികളും ഹൈന്ദവ ജനതയ്‌ക്കൊപ്പം അണിചേരേണ്ടത് ജനാധിപത്യത്തിനും മതേതരത്വത്തിനും അത്യന്താപേക്ഷിതമാണെന്നും കാസ അഭിപ്രായപ്പെട്ടു. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് കാസയുടെ ആഹ്വാനം.

ക്രിസ്ത്യൻ മനസുകളിൽ വിലാപവും നൊമ്പരവുമായി തുടരുന്ന ഹഗിയ സോഫിയയുടെ വീണ്ടെടുപ്പിന് രാമജന്മഭൂമിയുടെ വീണ്ടെടുപ്പ്
പ്രത്യാശയാണെന്നും, ലോകത്ത് എവിടെയൊക്കെ ഇസ്ലാമിക അധിനിവേശങ്ങൾ നടന്നിട്ടുണ്ടോ അവിടൊക്കെ അന്യമതസ്ഥരുടെ ആരാധനാ നിർമിതികൾ തകർത്ത് ഇസ്ലാമിക ആരാധനാലയങ്ങൾ പണിയുകയോ, അന്യമതസ്ഥരുടെ ആരാധനാലയങ്ങൾ പിടിച്ചെടുത്ത് മോസ്‌ക്കുകളാക്കി പരിവർത്തനം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നും കാസ പറയുന്നു.

അതേസമയം, ലോകത്തിലെ ഏറ്റവും വിലയേറിയ രാമായണം അയോധ്യയിൽ എത്തിച്ചു കഴിഞ്ഞു,പുസ്തക വ്യാപാരിയായ മനോജ്‌ സതിയാണ് ലോകത്തിലെ ഏറ്റവും വിലയേറിയ രാമായണം അയോധ്യയ്ക്ക് നൽകിയത്.“ഏറ്റവും മനോഹരമായ രാമായണം” എന്ന് അറിയപ്പെടുന്ന രാമായണത്തിന്റെ ഈ പതിപ്പിന് 1.65 ലക്ഷം രൂപയാണ് വില.

“ക്ഷേത്രത്തിന്റെ മൂന്ന് നിലകളെ സൂചിപ്പിക്കുന്ന തരത്തിൽ മൂന്ന് പെട്ടികളായാണ് രാമായണത്തിന്റെ രൂപം. ഫ്രാൻസിൽ നിർമ്മിച്ച, പേറ്റന്റുള്ള, ആസിഡിന്റെ അംശം അടങ്ങിയിട്ടില്ലാത്ത തരം പേപ്പറുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്ത ഒരു പ്രത്യേക തരം വസ്തു ഉപയോഗിച്ചാണ് പുസ്തകത്തിന്റെ പുറം ചട്ട നിർമ്മിച്ചിരിക്കുന്നത്. എഴുതാൻ ഉപയോഗിച്ചിരിക്കുന്ന മഷി ജപ്പാനിൽ നിന്നുമാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. അമേരിക്കൻ വാൽനട്ടിന്റെയും കുങ്കുമത്തിന്റെയും തടി പുസ്തകത്തിന്റെ രൂപകൽപ്പനയിൽ ഉപയോഗിച്ചിട്ടുണ്ട്. 45 കിലോഗ്രാം ഭാരമുള്ള രാമായണത്തിന്റെ ഈ പ്രത്യേക പതിപ്പിന് 400 വർഷത്തോളം നശിക്കാതെ നില നിൽക്കാൻ സാധിക്കും.” – മനോജ്‌ സതി മാധ്യമങ്ങളോട് പറഞ്ഞു.

കൂടാതെ രാമായണം അയോധ്യയിൽ എത്തിച്ചുവെന്നും ഏറ്റവും മനോഹരമായ രാമായണം അയോധ്യയിലുണ്ടെന്ന് നിങ്ങൾക്കിനി പറയാമെന്നും ഒപ്പം ഇതിലെ ഓരോ പേജും ഓരോ തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും മനോജ്‌ കൂട്ടിച്ചേർത്തു.ജനുവരി 22 നാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിലേക്ക് നിരവധി പുരോഹിതന്മാരെയും, രാഷ്ട്രീയ പ്രമുഖരെയും, സെലിബ്രിറ്റികളെയും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ ക്ഷണിച്ചിട്ടുണ്ട്. തിങ്കളാഴ്ചത്തെ ചടങ്ങിലെ പ്രധാന പൂജകൾ മുഖ്യ പൂജാരിയായ ലക്ഷ്മികാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സംഘം നിർവ്വഹിക്കും. പ്രതിഷ്ഠാ ദിവസം വരെ നീളുന്ന വേദപ്രകാരമുള്ള ഏഴ് ദിവസത്തെ പൂജകൾക്ക് ചൊവ്വാഴ്ച അയോധ്യയിൽ തുടക്കമായിരുന്നു. ചടങ്ങുകളുടെ അഞ്ചാം ദിവസമായ ശനിയാഴ്ച ശ്രീരാമ വിഗ്രഹ പ്രതിഷ്ഠ നടത്തിയ ശ്രീകോവിൽ സരയൂ നദിയിലെ പുണ്യ ജലം ഉപയോഗിച്ച് കഴുകും. വാസ്തുശാന്തി(Vastushanti), അന്നാദിവസ്(Annadhivas) എന്നീ ചടങ്ങുകൾക്ക് ശേഷമാകും ഇത്. അരണിമന്ത (Aranimantha) എന്ന ചടങ്ങിന്റെ ഭാഗമായി ഒരു വസ്ത്രത്തിന്റെ സഹായത്തോടെ രണ്ട് മരപ്പലകകൾ ഉപയോഗിച്ച് തീ കത്തിച്ചുകൊണ്ടാണ് വെള്ളിയാഴ്ച യാഗം ആരംഭിച്ചത്. പ്രതിഷ്ഠാ ദിവസം വരെ ഇത് തുടരും.