ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുൽ ഇടപെട്ടിരുന്നു, കത്ത് പുറത്ത്.

 

ന്യൂഡല്‍ഹി/ ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് രാഹൽ ​ഗാന്ധി അയച്ചിരുന്നു. ഇക്കാര്യത്തിലുള്ള ദുരൂഹത ഒഴിവാക്കാൻ രാഹൽ ​ഗാന്ധി കത്ത് പുറത്തുവിട്ടു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഓഫീസ് തല്ലിത്തകര്‍ത്തതിന് പിന്നാലെ ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം അയച്ച കത്തടക്കം രാഹുല്‍ ഗാന്ധി സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെക്കുകയുണ്ടായി.

ജനവികാരം പരിഗണിച്ച് തീരുമാനം എടുക്കണമെന്നാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ‘ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലകളുടെ പരിപാലനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുര്‍സ്ഥിതിയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധക്ഷണിച്ചാണ് കത്തയച്ചിരിക്കുന്നത്.

കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തോടും പരിസ്ഥിതി ലോല മേഖലകളുടെ പരിധി കുറക്കാന്‍ അഭ്യര്‍ത്ഥിച്ചു’ കൊണ്ടാണ് രാഹുൽ കത്തയച്ചിരിക്കുന്നത്. കേന്ദ്ര ഉന്നതാധികാര സമിതിയും കാലാവസ്ഥാ മന്ത്രാലയവും നൽകിയ ശുപാർശകൾ പരിഗണിക്കുന്നതാണ് സുപ്രീം കോടതി വിധി. രാഹുല്‍ ഇക്കാര്യത്തിൽ കേരള മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്. പരിസ്ഥിതി ലോല ഉത്തരവിനെതിരെ എംപി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്‌ഐ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കുകയായിരുന്നു.