താന്‍ ഇപ്പോഴും സിംഗിള്‍, പ്രണയബന്ധത്തില്‍ പെടാതിരിക്കാന്‍ കാരണം സഹോദരന്‍, തുറന്ന് പറഞ്ഞ് രാകുല്‍ പ്രീത്

തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് നായികയാണ് രാകുല്‍ പ്രീത് സിങ്. ബോളിവുഡിലും നടി തന്റെ സാന്നിധ്യം അറിയിച്ചു. നിരവധി ആരാധകരാണ് നടിക്കുള്ളത്. നേരത്തെ ബാഹുബലി താരം റാണ ദഗ്ഗുപതിയുമായി രാകുല്‍ പ്രീത് സിംഗ് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി രാകുല്‍ പ്രീത് രംഗത്ത് എത്തിയിരിക്കുകയാണ്. താന്‍ ഇപ്പോഴും സിംഗിള്‍ ആണെന്നും ഇപ്പോഴും താന്‍ അങ്ങനെ തന്നെ ആയിരിക്കാന്‍ കാരണം തന്റെ സഹോദരന്‍ ആണെന്നും രാകുല്‍ പ്രീത് സിങ് തുറന്ന് പറയുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ രാകുല്‍പ്രീത് തന്റെ സ്‌കൂള്‍ കാലഘട്ടം മുതലുള്ള അനുഭവങ്ങള്‍ വിവരിച്ചത്.

‘സ്‌കൂളില്‍ നിന്നും ഞാന്‍ ഏതെങ്കിലും ആണ്‍കുട്ടികളുമായി സംസാരിച്ചാല്‍ എന്റെ സഹോദരന്‍ വീട്ടില്‍ വന്ന് അത് മാതാപിതാക്കളോട് പറഞ്ഞ് കൊടുക്കും. ഇപ്പോഴും എന്റെ ഓര്‍മ്മയിലുള്ള ഒരു കാര്യം പറയാം. ഒരിക്കല്‍ ഞാന്‍ ഒരു പ്ലെയിറ്റില്‍ ഭക്ഷണം പിടിച്ച് ഒരു ആണ്‍കുട്ടിയ്ക്കും രണ്ട് പെണ്‍കുട്ടികള്‍ക്കുമൊപ്പം നില്‍ക്കുകയായിരുന്നു. എന്നാല്‍ ഞാന്‍ ആ ആണ്‍കുട്ടിയ്ക്ക് ഭക്ഷണം വാരി കൊടുക്കുകയായിരുന്നു എന്നാണ് വീട്ടിലെത്തിയതിന് ശേഷം എന്റെ സഹോദരന്‍ അച്ഛനോടും അമ്മയോടും പറഞ്ഞത്.’ രാകുല്‍ പറഞ്ഞു

നടിയ്‌ക്കൊപ്പം സഹോദരന്‍ അമാനും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. സഹോദരിയുടെ സ്‌കൂള്‍ ജീവിതം ദുരിതമാക്കിയിരുന്നുവെന്ന് അമാന്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ അതില്‍ ഞാന്‍ ഖേദിക്കുകയാണ്. എന്റെ സഹോദരി ഇപ്പോഴും ഒരു ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ കാരണം താനാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു

നേരത്തെ ലോക്ക് ഡൗണില്‍ രാകുല്‍ പ്രീത് കുടുങ്ങിയ 200 കുടുംബങ്ങളുടെ വിശപ്പകറ്റിയിരുന്നു. ഗുഡ്ഗാവിലെ തന്റെ വീടിന് സമീപമുള്ള ചേരിയിലെ 200 കുടുംബങ്ങള്‍ക്കാണ് താരം ഭക്ഷണം ഉണ്ടാക്കി നല്‍കുന്നത്. തന്റെ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയാണ് താരവും കുടുംബവും ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുന്നത്. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതു വരെ ഭക്ഷണം എത്തിക്കുമെന്നും ഒരു ദേശിയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാകുല്‍ വ്യക്തമാക്കി.

രാകുലിന്റെ അച്ഛനാണ് രാജ്യം ലോക്ക്ഡൗണിലായതോടെ ചേരിയില്‍ കഴിയുന്നവര്‍ ദുരിതത്തിലായതായി മനസിലാക്കിയത്. തുടര്‍ന്നാണ് കഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ താരവും കുടുംബവും തീരുമാനിക്കുക ആയിരുന്നു. ദിവസം രണ്ട് നേരത്തെ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. ലോക്ക്ഡൗണ്‍ നീട്ടുകയാണെങ്കില്‍ ഭക്ഷണ വിതരണം തുടരുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ അവസാനം വരെ ഭക്ഷണം കൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും രാകുല്‍ പറഞ്ഞു. അച്ഛന്റെയും അമ്മയുടേയും പിന്തുണയില്ലാതെ തനിക്ക് ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമായിരുന്നില്ല എന്ന് നടി പറയുന്നു.