കോവിഡ് കാലത്തും മലയാളിക്ക് ദുബായ് ഭാഗ്യ ദേവതയുടെ കടാക്ഷം, അടിച്ചത് 7.5 കോടി രൂപ

കോവിഡ് ഭീതിയിലാണ് ലോകം മുഴുവന്‍. കേരളത്തിലും ദുബായിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍ ഈ കോവിഡ് കാലത്തും മലയാളിയെ കടാക്ഷിച്ചിരിക്കുകയാണ് ദുബായിലെ ഭാഗഗ്യ ദേവത. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക ആണ് 10 ലക്ഷം ഡോളര്‍ (ഏകദേശം 7.5 കോടി രൂപ) സമ്മാനം ലഭിച്ചത്. പാറപറമ്പില്‍ ജോര്‍ജ് വര്‍ഗീസ് ആണ് നറുക്കെടുപ്പിലെ ജേതാവ്.

ജോര്‍ജ് വര്‍ഗീസിനെ വിജയി ആയി തിരഞ്ഞെടുത്തെങ്കിലും ഇദ്ദേഹവും ആയി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് ഡ്യൂട്ടി ഫ്രീ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് എത്തിയിട്ടില്ല. 328-ാം സീരീസിലെ 1017 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

ഇന്ത്യക്കാരനായ രവിചന്ദ്രന്‍ രാമസ്വാമിക്ക് ഗ്രിഗിയോ മാഗ്‌നി ആഡംബര മോട്ടോര്‍ ബൈക്കും ബ്രിട്ടീഷ് പൌരനായ മൈക് മാക്‌നെയ്ക്ക് ബെന്റ്‌ലി ആഡംബര കാറും ലഭിച്ചു. കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഡ്യൂട്ടി ഫ്രീ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനും സി ഇ ഒയുമായ കോം മക്ലോലിന്‍ നറുക്കെടുപ്പ് നടത്തിയത്.

https://www.facebook.com/dubaidutyfree/videos/2586194478369656/