നടി രാകുല്‍ പ്രീത് സിംഗിന് കോവിഡ് 19 സ്ഥിരീകരിച്ചു

ഷൂട്ടിങ് സെറ്റുകളില്‍ കോവിഡ് 19 പടരുന്നതിനെ കുറിച്ച് വലിയ ആശങ്കകളായിരുന്നു നില നിന്നിരുന്നത്. കോവിഡ് വ്യാപനം കാരണം ഷൂട്ടിംഗുകള്‍ നീണ്ട നാളത്തേക്ക് നീട്ടി വയ്‌ക്കേണ്ടി വന്നു. പിന്നീട് നിബന്ധനകള്‍ ഒക്കെ അനുസരിച്ച ഷൂട്ടിംഗ് ആരംഭിച്ചു. എന്നാല്‍ അതിനിടെ പല താരങ്ങള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു.

പൃഥ്വിരാജ് തുടങ്ങി അമിതാഭ് ബച്ചന് വരെ കോവിഡ് സ്ഥിരീകരിച്ചു. തെന്നിന്ത്യയില്‍ പല താരങ്ങള്‍ക്കും കോവിഡ് പിടിപെട്ടു. തമന്നയ്ക്കും മേഘ്‌ന രാജിനും ഒക്കെ കോവിഡ് പിടിപെട്ടിരുന്നു. ഇപ്പോള്‍ നടി രാകുല്‍ പ്രീത് സിംഗിനും കോവിഡ് 19 സ്ഥിരീകരിച്ചതായിട്ട് ആണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ താരം സ്വയം ക്വാറന്റൈനില്‍ പോയി. ആരോഗ്യത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെന്നും താന്‍ ആരോഗ്യവതിയായിരിക്കുന്നുവെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു.

കൊവിഡ് പൊസിറ്റീവാണെന്ന് രാകുല്‍ പ്രീത് സിംഗ് തന്നെയാണ് അറിയിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ടെസ്റ്റ് നടത്തണമെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു. എനിക്ക് കൊവിഡ് സ്ഥീരികരിച്ച കാര്യം എല്ലാവരെയും അറിയിക്കുന്നു. ഞാന്‍ സ്വയം ക്വാറന്റൈനില്‍ ആണ്. ആരോഗ്യവതിയാണ്. ഉടന്‍ തന്നെ ലൊക്കേഷനില്‍ തിരിച്ചെത്താനാകുമെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു.