സ്ഥാനാർത്ഥിയെ പ്രഖ്യാപനത്തിന് മുമ്പ് ചുവരെഴുത്ത്, അറിഞ്ഞില്ലെന്ന് രമ്യാഹരിദാസ്

ആലത്തൂർ : സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് ആലത്തൂർ മണ്ഡലത്തിൽ രമ്യാഹരിദാസിനായി ചുവരെഴുത്ത്. എന്നാൽ ഇത് താൻ അറിഞ്ഞിട്ടില്ല എന്നാണ് എം പി പറയുന്നത്. ആലത്തൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് ചുവരെഴുത്ത് കണ്ടത്.

രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ടവരെ കാണാനുള്ള യാത്രയിലാണ് എം പി. പ്രവർത്തകരോട് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ ചുവരെഴുത്തരുതെന്ന് എം പി നിർദേശം നൽകി. അത് മുഖവിലയ്‌ക്കെടുക്കാതെയാണ് എം പിക്കായി ചുവരെഴുത്ത് തുടങ്ങിയത്.

പാര്‍ട്ടി അവസരം നല്‍കിയാല്‍ ആത്മവിശ്വാസത്തോടെ കെ.രാധാകൃഷ്ണനെ നേരിടും. ആലത്തൂരിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കണ്ട് അവര്‍ക്കൊപ്പം കഴിഞ്ഞ അഞ്ച് വര്‍ഷം താനുണ്ടായിരുന്നുവെന്നും മന്ത്രി വന്നാലൊന്നും തകരുന്ന കോട്ടയല്ല ആലത്തൂരിലേതെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു.