ജീവിതം ഒരു വര്‍ഷത്തിനിടയില്‍ ആകെ മാറി; ജഗദിനൊപ്പമുള്ള ജീവിതത്തെ കുറിച്ച് അമല പോള്‍

മലയാളത്തിനും തെന്നിന്ത്യൻ സിനിമയ്ക്കും ഏറെ പ്രിയപ്പെട്ട താരമാണ് അമല പോൾ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഇൻഡസ്ട്രിയിൽ തിളങ്ങുകയാണ് താരം. ഇപ്പോൾ തൻ്റെ ഗർഭകാലം പ്രിയപ്പെട്ടവനോടൊപ്പം ആഘോഷമാക്കുകയാണ് താരം. അമലയുടെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

നക്ഷത്രങ്ങളുടെ വെട്ടത്തില്‍ രാത്രികാലങ്ങളും ആസ്വദിക്കുന്നതിനെ കുറിച്ചും, ഇപ്പോഴത്തെ സന്തോഷത്തെ കുറിച്ചുമൊക്കെയാണ് അമലയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘നക്ഷത്ര വിളക്കിന് താഴെയുള്ള പ്രിയപ്പെട്ട നിമിഷങ്ങള്‍’ എന്ന് പറഞ്ഞാണ് അമല പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

‘ഒരു വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ ജീവിതം ആകെ, ശരിക്കും മാറും. സ്വയം സ്‌നേഹിക്കുമ്പോഴാണ് നിങ്ങള്‍ കൂടുതല്‍ അര്‍ഹിക്കുന്നു എന്ന് ബോധ്യപ്പെടുന്നത്. കൂടുതല്‍ ആവശ്യപ്പെടാന്‍ ധൈര്യമുള്ളവരാകുക. യഥാര്‍ത്ഥത്തില്‍ കൂടുതല്‍ പ്രവൃത്തിക്കാന്‍ അച്ഛടക്കം പാലിക്കണം’ എന്നാണ് അമല പോള്‍ പറയുന്നത്. ഗോവയിലെ വായു കുള എന്ന സ്ഥലത്താണ് ഇരുവരും ഇപ്പോള്‍.

2023 നവംബറിലായിരുന്നു അമല പോളിന്റെയും ജഗദ് ദേശായിയുടെയും വിവാഹം. മുപ്പത്തിരണ്ടാം ബര്‍ത്തഡേയ്ക്ക് ജഗദ് അമലയ്ക്ക് ലവ് പ്രപ്പോസ് ചെയ്യുന്ന വീഡിയോയ്‌ക്കൊപ്പമാണ് വിവാഹ്തതെ കുറിച്ച് നടി അനൗണ്‍സ് ചെയ്തത്. അധികം വൈകാതെ വിവാഹം നടന്നു. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പെട്ടന്ന് വൈറലായി.