പ്രവാസിയായ ഭർത്താവിനെ ഭാര്യ കഞ്ചാവ് കേസിൽ കുടുക്കി, മകളെ പീഡിപ്പിച്ചെന്ന കള്ളപരാതിയും

വർഷങ്ങളായി ​ഗൾഫിൽ ജോലി ചെയ്തുകൊണ്ടിരുന്ന പ്രവാസി നാട്ടിലെത്തിയപ്പോൾ ഭാര്യ കാമുകനൊപ്പം, തിരുവനന്തപുരം കാട്ടാക്കടക്ക് സമീപം മണ്ഡപത്തിൻക്കട എന്ന സ്ഥലത്ത് താമസിക്കുന്ന റാണ പ്രതാപൻ എന്ന പ്രവാസിക്കാണ് ഊ ദുരവസ്ഥ. ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ച് സുഹൃത്തുക്കൾ മുഖേനെ റാണ അറിഞ്ഞിരുന്നു. നാട്ടിലെത്തിയപ്പോൾ ഭാര്യയോട് സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് തന്നോട് പറഞ്ഞു, പിന്നാലെ വീണ്ടും ​ഗൾഫിലേക്ക് പോയി.

തിരികെ ജോലി നിർത്തി നാട്ടിലെത്തിയപ്പോൾ ഭാര്യക്ക് ചിത്രലാൽ എന്ന യുവാവുമായുള്ള ബന്ധം കണ്ടുപിടിച്ചു. ബന്ധം വഷളക്കാതെ പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിച്ചു. പള്ളിമുഖേനെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. പാസ്റ്റർമ്മാരോടടക്കം പ്രശ്നം പരിഹരിക്കാൻ സഹായിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും വന്നില്ല, പിന്നാലെ അവര് എനിക്കെതിരെ കള്ളക്കേസു കൊടുത്തു. സ്വന്തം മകളെപ്പോലും പീഡിപ്പിച്ചെന്ന് അവര് എനിക്കെതിരെ കള്ളക്കേസു കൊടുത്തെന്നും റാണ കർമ ന്യൂസിനോട് പറഞ്ഞു

എനിക്ക് കഞ്ചാവിന്റെയും കള്ളിന്റെയും ബിസിനസാണ് മകളെ പീഡിപ്പിക്കുകയാണ് എന്നൊക്കെ പറഞ്ഞ് ഭാര്യയും എനിക്കെതിരെ സ്റ്റേഷനിൽ കള്ളക്കേസ് കൊടുത്തു. ഞാൻ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ ലഭിച്ച പണമെല്ലാം ഭാര്യക്കാണ് അയച്ചുകൊടുത്തിരുന്നത്. എനിക്ക് കാശില്ലാതെ വന്നതോടെയാണ് പ്രശ്നം ആരംഭിക്കുന്നത്. എന്നെ ജയിലിലാക്കണമെന്നാണ് അവരുടെ ആ​ഗ്രഹം. അതിന് അവരുപയോ​ഗിച്ചത് എന്റെ മകളെയാണെന്നും റാണ കരഞ്ഞുകണ്ട് കർമ ന്യൂസിനോട് പറഞ്ഞു

വീഡിയോ കാണാം