സ്ത്രീധനം വാങ്ങാതെ കെട്ടിയപെണ്ണിനെ നല്ല രീതിയിൽ നോക്കാൻ പറ്റാത്തവർ മീശ വച്ച് നടക്കുന്നതിൽ കാര്യമില്ല,

സ്ത്രീധന മരണങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസമാണ് 21 കാരിയായ മോർഫിയ മരണത്തിനു കീഴടങ്ങിയത്. നിരവധിയാളുകളാണ് വിഷയത്തിൽ പ്രതികരണവുമായെത്തുന്നത്. സ്ത്രീധനം രിരോധിക്കണം, അതു വാങ്ങുന്നവരെയും അതിന് പ്രേരിപ്പിക്കുന്നവർക്കെതിരെയും കർശന നിയമങ്ങൾ നടത്തണമെന്നാണ് പൊതു അഭിപ്രായം.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരുപാട് ശ്രദ്ധ നേടിയത് ആക്ടിവിസ്റ്റും ഫോട്ടോ ഗ്രാഫറുമായ രാഹുൽ പശുപാലന്റെ കുറിപ്പാണ്.

രാഹുൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്. സ്ത്രീധനം വാങ്ങാതെ ഒരു പെണ്ണിനെ നന്നായി നോക്കാൻ പറ്റാത്തവർ മീശ വച്ച് നടക്കുന്നത്തിൽ കാര്യമില്ല . സ്ത്രീധനം അല്ല ആണത്തം എന്ന മനോരോഗം ആണ് എല്ലാത്തിനും കുഴപ്പം.‘സ്ത്രീധനം വാങ്ങി ഭാര്യയെ തല്ലും എന്നൊക്കെ പറയുന്ന നാണക്കേട് ഇല്ലാത്ത ആണത്തം ഉള്ള മലയാളികളെ കാളും ഒരുപാട് അപകടകാരിക്കളാണ് നമ്മുടെ നാട്ടിൽ സ്ത്രീധനമില്ല എന്ന് പറഞ്ഞ് നടക്കുന്ന പുരോഗമനവാദികൾ.

സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ രാഹുലിന്റെ കുറിപ്പ് വൈറലായിരുന്നു . എന്നാൽ ഇദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആൾക്കാരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.വിവാദ മോഡൽ രശ്മി നായരുടെ ക്യാമറമാനും ഭർത്താവ് കൂടിയാണ് രാഹുൽ.