കെഎസ്ഇബിക്ക് ആശ്വാസം, റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ കരാറുകള്‍ക്ക് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം

തിരുവനന്തപുരം. വൈദ്യുതി പ്രസിതന്ധി മറികടക്കാന്‍ റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കി വൈദ്യുതി കരാറുകള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കെഎസ്ഇബിക്ക് ആശ്വാസമാകുന്നതാണ് തീരുമാനം. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. കേന്ദ്ര വൈദ്യുതി നിയമത്തിലെ 108 വകുപ്പ് പ്രകാരം സംസ്ഥാനത്തിന് കരാറുകല്‍ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കും.

കരാറിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ കെഎസ്ഇബിക്ക് വലിയ നഷ്ടം സംഭവിക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വൈദ്യുതി പ്രതിസന്ധ ശക്തമായതോടെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി തീരുമാനിച്ചിരുന്നു. ദീര്‍ഘകാല കരാറിലൂടെ മൂന്ന് കമ്പനികള്‍ നിന്നാണ് യൂണിറ്റിന് 4.26 രൂപയ്ക്ക് കേരളം ഏഴ് വര്‍ഷമായി വൈദ്യുതി വാങ്ങിയത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കരാറില്‍ ഏര്‍പ്പെട്ടത്. കരാറിലൂടെ 17 വര്‍ഷത്തേക്ക് 4.29 രൂപയ്ക്ക് വൈദ്യുതി ലഭിക്കുമായിരുന്നു. സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് റെഗുലേറ്ററി കമ്മീഷന് കരാര്‍ റദ്ദാക്കിയത്.