വിവാഹം ഇനിയില്ല, കൊല്ലം സുധിയുടെ ഭാര്യയായിത്തന്നെ ജീവിക്കും- രേണു സുധി

കൊല്ലം സുധി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ആയിരുന്നു. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും സുധിയുടെ കുടുംബവും ആരാധകരും സഹപ്രവർത്തകരും ഇതുവരെയും മോചിതരായിട്ടില്ല. ജീവിത പ്രതിസന്ധികളെ മുഴുവൻ തരണം ചെയ്താണ് സുധി എന്ന അതുല്യ കലാകാരൻ ജീവിതം കരപിടിപിടിപ്പിക്കാൻ ഓടിക്കൊണ്ടിരുന്നത്. കൈക്കുഞ്ഞായിരുന്ന മകനെ ഉപേക്ഷിച്ചു ആദ്യ ഭാര്യ പോയപ്പോൾ തളരാതെ സുധി പിടിച്ചു നിന്നത് ആ മകന് വേണ്ടി ആയിരുന്നു. കിച്ചു എന്ന് വിളിക്കുന്ന രാഹുൽ ആയിരുന്നു സുധിയുടെ ജീവിതം എന്ന് തന്നെ പറയാം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ കൊല്ലം സുധിയുടെ ജീവിതപങ്കാളിയായ രേണുവിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. പുനർവിവാഹത്തിന് രേണു തയാറായി എന്ന തരത്തിലുള്ള വാർത്തകളായിരുന്നു പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ സംഭവങ്ങളുടെ സത്യാവസ്ഥ രേണു തന്നെ വ്യകത്മാക്കിയിരിക്കുകയാണ്. തനിക്ക് മരണം വരെ കൊല്ലം സുധിയുടെ ഭാര്യയായിരിക്കാനാണ് ആഗ്രഹമെന്നും ഒരു വിവാഹം ഇനി ഉണ്ടാകില്ലെന്നുമായിരുന്നു രേണുവിന്റെ പ്രതികരണം.

സുധിച്ചേട്ടൻ മരിച്ച്‌ ഒരുവർഷം ആകും മുൻപെ ഞാൻ വേറെ വിവാഹം കഴിക്കും. കിച്ചുവിനെ(മൂത്ത മകൻ)അടിച്ചിറക്കും തുടങ്ങി ഒത്തിരി നെഗറ്റീവുകൾ ഞാൻ കേട്ടതാണ്. എനിക്ക് ഒന്നേ പറയാനുള്ളൂ. ഞാൻ വേറെ വിവാഹം കഴിക്കത്തില്ല. കൊല്ലം സുധിച്ചേട്ടന്റെ ഭാര്യ ആയിട്ട് തന്നെ ജീവിതകാലം മുഴുവൻ നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യുകയും ഉള്ളൂ. അതെന്റെ ഉറച്ച തീരുമാനം ആണ്. അങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണങ്ങൾ പലതുണ്ട്.

അതെന്തായാലും എന്റെ ഉള്ളിൽ തന്നെ കിടക്കട്ടെ. എന്റെ മരണം വരെ കൊല്ലം സുധിച്ചേട്ടന്റെ ഭാര്യയായി ജീവിക്കാനാണ് എന്റെ തീരുമാനം. എന്നെ അറിയാവുന്ന കുടുംബത്തിലുള്ള ആരും തന്നെ രണ്ടാം വിവാഹത്തെ പറ്റി പറയില്ല. സുധിച്ചേട്ടനെ പോലെ ആരും ആകില്ല എന്നത് ഒരുകാരണം. രണ്ടാമത്തേത് ഞങ്ങളുടെ മക്കൾ ഞങ്ങളുടേതായി തന്നെ ഇരിക്കണം. വേറൊരാൾക്ക് ഒരിക്കലും അങ്ങനെ കാണാൻ പറ്റില്ല. ചില സുഹൃത്തുക്കൾ പറയാറുണ്ട്. ഞാൻ ചെറുപ്പമാണ്. ഇപ്പോഴല്ല പിന്നീട് വീണ്ടുമൊരു വിവാഹം കഴിക്കണം എന്നൊക്കെ പറയുന്നവരുണ്ട്. അവയോടൊന്നും പ്രതികരിക്കാറില്ല. ചിരിച്ചങ്ങ് മാറും.