​ഗൗണുകളിൽ സുന്ദരിയായി റിമി ടോമി, ചർമ്മം കണ്ടാൽ പ്രായം പറയുകയേയില്ലെന്ന് ആരാധകർ

സം​ഗീതാസ്വാധകരുടെ പ്രിയ ​ഗായികയാണ് റിമി ടോമി. ലോക്ക് ഡൗൺ കാലത്ത്. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു.ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ യൂടൂബ് ചാനലിനും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്സ്‌ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നുതന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.

പാട്ടിലൂടെയും അവതരണത്തിലൂടെയും, അഭിനയത്തിലൂടെയും മലയാളികൾക്ക് ഒപ്പം റിമി നിറഞ്ഞു നില്ക്കാൻ തുടങ്ങീട്ട് വര്ഷം കുറെയായി. താരത്തിന്റെ എന്തൊരു ആഘോഷവും റിമിയെ സ്നേഹിക്കുന്നവരുടെ ആഘോഷം കൂടിയാണ്. പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടായപ്പോഴും റിമിക്ക് ആശ്വാസവാക്കുകളുമായി അവരുടെ ആരാധകർ ഒപ്പം ഉണ്ടായിരുന്നു താനും.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്മനോഹരമായ ഗൗണുകളിൽ അതിസുന്ദരിയായിട്ടുള്ള ഫോട്ടോകളാണ്. പിങ്ക്, പിസ്താ ഗ്രീൻ നിറത്തിലുള്ള ഗൗണുകൾ ധരിച്ച ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ചു. ഗൗണിനൊപ്പം വലിയ കമ്മലുകളും ചോക്കറുമെല്ലാം റിമിയെ കൂടുതൽ സുന്ദരിയാക്കി. താരത്തിന്റെ ഹെയർ സ്റ്റൈലും ഏറെ ശ്രദ്ധേയമായി. ചർമ്മം കണ്ടാൽ പ്രായം പറയുകയേയില്ലെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)