റോഡിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടയ്ക്കണം- ഹൈക്കോടതി

കൊച്ചി. ദേശീയപാതകളിലെ കഴികള്‍ ഒരാഴ്ചയ്ക്കകം അടയ്ക്കണം. കളക്ടര്‍മാര്‍ കാഴ്ചക്കാരായി മാറരുതെന്നും ഹൈക്കോടതി. റോഡിലെ കുഴികളില്‍ അകപ്പെട്ട് അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

റോഡ് അപകടങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തമാണ്.ജില്ലാ കളക്ടര്‍മാര്‍ സജ്ജീവമായി പ്രവര്‍ത്തിക്കണം. റോഡ് അപകടങ്ങളുടെ കാരണം മഴയാണെന്ന് പറയരുതെന്നും കോടതി പറഞ്ഞു. അങ്കമാലിയില്‍ യാത്രക്കാരന്‍ റോഡിലെകുഴിയില്‍ വീണ് മരിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

റോഡിലെക്കുഴികള്‍ അടയ്ക്കണമെന്ന് കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് സ്‌കൂട്ടര്‍ യാത്രികനായ ഹാഷിം അപകടത്തില്‍ മരിച്ചത്. കുഴിയില്‍ വീണ് തെറിച്ച് വീണ ഹാഷിമിന്റെ മുകളിലൂടെ ലോറി കയറുകയായിരുന്നു. അപകടനം നടക്കുമ്പോള്‍ മഴവെള്ളം കെട്ടിനിന്ന് കുഴി കാണുവാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.